പാലക്കാട് മെഡി. വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു; തീരുമാനം സർക്കാർ ഉത്തരവിനെ തുടർന്ന്

വിവിധ ആവശ്യങ്ങളുന്നയിച്ച് പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കഴിഞ്ഞദിവസം കോളേജ് ഡയറക്ടറെ പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു.

dot image

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. മെഡിക്കൽ കോളേജിൽ അധ്യാപകരെ ഉടൻ ഡെപ്യൂട്ടേഷനിൽ നിയമിക്കുമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറങ്ങിയ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്. ഒരു മാസത്തിനുള്ളിൽ മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയറ്റർ, ഐപി സംവിധാനങ്ങൾ എന്നിവ സജ്ജമാക്കുമെന്ന് നിയുക്ത എംപി കെ രാധാകൃഷ്ണൻ വിദ്യാർത്ഥികൾക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു. എസ്എഫ്ഐ, വിദ്യാർത്ഥി ഐക്യവേദി എന്നിവരുടെ നേതൃത്വത്തിൽ ആറ് ദിവസമായി വിദ്യാർഥികൾ അനിശ്ചിതകാല സമരത്തിലായിരുന്നു.

വിവിധ ആവശ്യങ്ങളുന്നയിച്ച് പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കഴിഞ്ഞദിവസം കോളേജ് ഡയറക്ടറെ പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. എസ്എഫ്ഐയുടെയും വിദ്യാർത്ഥി ഐക്യവേദിയുടെയും നേതൃത്തിലായിരുന്നു പ്രതിഷേധങ്ങൾ. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കോളേജ് ഡയറക്ടറും പ്രിൻസിപ്പാളും കെ രാധാകൃഷ്ണനെ നേരിൽ കണ്ടതിനെ തുടർന്നാണ് അദ്ദേഹവും ജില്ലാ കളക്ടറും വിദ്യാർത്ഥികളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

കോളജിലെ അസൗകര്യങ്ങൾ പരിഹരിക്കുന്നതിന് മുന്നോട്ടു വെച്ച മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു വിദ്യാർത്ഥി സംഘടനകളുടെ നിലപാട്. അധ്യാപകരുടെ കാര്യത്തിൽ ശാശ്വതപരിഹാരം വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. കൂടാതെ ഓപ്പറേഷൻ തിയറ്ററും കാഷ്വൽറ്റിയും ഒരുക്കണമെന്നതും ഇവർ ഉന്നയിക്കുന്ന ആവശ്യങ്ങളാണ്. ഇക്കാര്യത്തിൽ ആദ്യഘട്ട ചർച്ചയിൽ സമവായമായിരുന്നില്ല, എന്നാൽ സർക്കാർ നൽകിയ ഉറപ്പിൽ ഇപ്പോൾ സമരം അവസാനിപ്പിച്ചിരിക്കുകയാണ്.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും ദിനം; സംസ്ഥാനത്ത് നാളെ ബലിപെരുന്നാൾ
dot image
To advertise here,contact us
dot image