കോഴിക്കോട്: മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാനപ്രതി പിടിയിൽ. മലപ്പുറം പോത്തുകൽ സ്വദേശി ഷൈൻ ഷാജിയെ ബാംഗ്ലൂരിൽ വെച്ച് വെള്ളയിൽ പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടി. പുതിയങ്ങാടിയിലെ വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ രണ്ടരക്കോടി രൂപയുടെ ലഹരിമരുന്ന് കഴിഞ്ഞമാസം പൊലീസ് പിടികൂടിയിരുന്നു.
വിദേശത്താണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച പ്രതികൾ കോഴിക്കോട് വാടക വീട് എടുത്തായിരുന്നു ലഹരി വസ്തുക്കളുടെ വിപണനം നടത്തിയിരുന്നത്. കഴിഞ്ഞമാസം 19ന് പുതിയങ്ങാടിയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 750 ഗ്രാം എംഡിഎംഎ, 90 വീതം എൽഎസ്ഡി സ്റ്റാമ്പുകളും ക്യാപ്സുളുകളും അടക്കം മൊത്ത വിപണിയിൽ രണ്ടര കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി. എന്നാൽ അന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു.
ഗോവ, ബോംബെ, മണാലി തുടങ്ങിയ ഇടങ്ങളിൽ സഞ്ചരിച്ച പ്രതികൾ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തെ സാരമായി ബാധിച്ചു. തുടർന്ന് ബാങ്ക് ഇടപാടുകളുടെ വിവരങ്ങള് ശേഖരിച്ചാണ് പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തിയത്. ഡൽഹിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളിൽ ഒരാളെ ഹൈദരാബാദിലെത്തിയ വെള്ളയിൽ പൊലീസ് എസ്എച്ച്ഒ ഹരീഷും ഡാൻസാഫ് സംഘവും ഒപ്പം സഞ്ചരിച്ചാണ് പിടികൂടിയത്.
വീഴ്ച്ചകൾ പാർട്ടിയിൽ ചർച്ച ചെയ്യുമ്പോഴും ജനം പറയുതെന്തെന്ന് അറിയാൻ ഒരു ചെവി നൽകണം; തോമസ് ഐസക്ക്പിടിയിലായ മലപ്പുറം പോത്തുകൽ സ്വദേശി ഷൈൻ ഷാജി സമാന കേസിൽ രണ്ട് വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ്. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും. ഇവരുടെ ശൃംഖലയിൽപ്പെട്ട മറ്റുള്ളവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.