'ഡ്രൈവിംഗ് ടെസ്റ്റിന് എത്തുമ്പോൾ സമരക്കാരെ മാറ്റിനിർത്തണം'; മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി

ആരോപണത്തിൽ ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും നടപടികൾ സ്വീകരിക്കുമെന്നും എസിപി

dot image

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറുടെ മകൾ. റീ-ടെസ്റ്റിന് എത്തുമ്പോൾ സമരക്കാരെ ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് ആവശ്യം. പരാതി മുഖ്യമന്ത്രി ശംഖുമുഖം എസിപിക്ക് കൈമാറി.

കഴിഞ്ഞമാസം 13നാണ് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ വിനോദിന്റെ മകൾ ലൈസൻസ് ടെസ്റ്റിന് തിരുവനന്തപുരം മുട്ടത്തറയിൽ എത്തിയത്. എന്നാൽ ടെസ്റ്റിന് എത്തിയ ഉദ്യോഗസ്ഥനെയും മകളെയും ഒരു സംഘം പ്രതിഷേധക്കാർ തടഞ്ഞു. ടെസ്റ്റിന് എത്തിയ തന്നെയും പിതാവിനെയും ഒരു സംഘം ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് അപേക്ഷക വലിയതുറ പൊലീസിൽ പരാതി നൽകി. എന്നാൽ പരാതിയിൽ അന്വേഷണം നടന്നില്ലെന്നാണ് ആരോപണം. ഇതിനിടെ റീടെസ്റ്റിനുള്ള തീയതി കൂടി എത്തിയതോടെ മുഖ്യമന്ത്രിയെ സമീപിക്കുകയായിരുന്നു.

തൃശൂരില് ഇന്ന് വീണ്ടും ഭൂചലനം, സെക്കന്റുകള് നീണ്ടു നിന്നു

അതിക്രമത്തിൽ നടപടി വേണമെന്നും അന്ന് പ്രതിഷേധം നടത്തിയവരെ റീ ടെസ്റ്റിന് എത്തുമ്പോൾ ടെസ്റ്റിംഗ് കേന്ദ്രത്തിൽ നിന്ന് മാറ്റണമെന്നുമാണ് പരാതിയിൽ പറയുന്നത്. പരാതി മുഖ്യമന്ത്രി ശംഖുമുഖം എസിപിക്ക് കൈമാറി. ആരോപണത്തിൽ ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എസിപിയുടെ ഓഫീസ് അറിയിച്ചു.

dot image
To advertise here,contact us
dot image