ഏകീകൃത കുര്ബാന സര്ക്കുലര്; പള്ളികളില് വാക്കേറ്റവും സംഘര്ഷാവസ്ഥയും

കുര്ബാന നിര്ബന്ധമാക്കികൊണ്ടുള്ള സര്ക്കുലര് വായിക്കണമെന്ന നിര്ദേശം നടപ്പായില്ല

dot image

കൊച്ചി: ഏകീകൃത കുര്ബാന നിര്ബന്ധമാക്കികൊണ്ടുള്ള സര്ക്കുലര് ഇന്ന് പള്ളികളില് വായിക്കണമെന്ന നിര്ദേശം മിക്കയിടത്തും നടപ്പായില്ല. സര്ക്കുലര് വായനക്കിടെ മിക്ക പള്ളികളിലും സംഘര്ഷാവസ്ഥയും വാക്കേറ്റവും ഉടലെടുത്തു. ഉദയംപേരൂര് സുനഹദോസ് പള്ളിയില് സര്ക്കുലര് വായിക്കാതിരുന്ന വൈദികനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തി. പള്ളിയില് വിമതരും കൂടി എത്തിയതോടെ സംഘര്ഷമായി. ഏകീകൃത കുര്ബാന നിര്ബന്ധമാക്കികൊണ്ടുള്ള സര്ക്കുലര് കത്തിച്ചും കീറിയെറിഞ്ഞും പള്ളികളില് വിമത വിഭാഗം പ്രതിഷേധിച്ചു. ഇടപ്പള്ളി സെന്റ് ജോര്ജ് ഫൊറോന പള്ളിയുടെ മുന്നില് സര്ക്കുലര് വായിക്കാന് ഏകീകൃത കുര്ബാനയെ അനുകൂലിക്കുന്ന വിശ്വാസികളുടെ ശ്രമവും സംഘര്ഷത്തില് കലാശിച്ചു.

തടയാന് വിമതവിഭാഗവും എത്തിയതോടെയാണ് വാക്കുതര്ക്കവും ബഹളവും തുടങ്ങിയത്. ഇരു സംഘങ്ങളും തമ്മില് ഉന്തും തള്ളുമായി. തടയാനെ പൊലീസുമായും വിശ്വാസികള് വാക്കേറ്റത്തിലേര്പ്പെട്ടു. എറണാകുളം സെന്റ് മേരീസ് ബസലിക്കയടക്കം നിരവധി പള്ളികളില് വിമത വിഭാഗം സര്ക്കുലര് കത്തിച്ചു. എളംകുളം ലിറ്റില് ഫ്ലവര് പള്ളിയില് സര്ക്കുലര് കീറി ചവറ്റു കുട്ടയില് എറിഞ്ഞായിരുന്നു പ്രതിഷേധം. അടുത്ത മാസം മൂന്നാം തീയതി മുതല് ഏകീകൃത കുര്ബാന നടപ്പാക്കിയില്ലെങ്കില് വൈദികരെ സഭയില് നിന്ന് പുറത്താക്കുമെന്നാണ് സീറോ മലബാര് സഭയുടെ അന്ത്യശാസനം. മേജര് ആര്ച്ച് ബിഷപ്പ് മാര് റാഫേല് തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര് മാര് ബോസ്കോ പുത്തൂരും ചേര്ന്നാണ് സര്ക്കുലര് പുറത്തിറക്കിയത്.

തൃശ്ശൂര് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷനായി വി കെ ശ്രീകണ്ഠന് എംപി ചുമതലയേറ്റു

എറണാകുളം -അങ്കമാലി അതിരൂപതയില് ഏകീകൃത കുര്ബാന നടപ്പാക്കണം എന്ന സര്ക്കുലറിനെതിരെ വ്യാപക പ്രതിഷേധമാണ് രാവിലെ മുതല് നടന്നത്. അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഭൂരിഭാഗം പള്ളികളിലും സഭാ നേതൃത്വം നിര്ദേശിക്കുന്ന ഏകീകൃത കുര്ബാന ഇതുവരെ നടപ്പാക്കാനായിട്ടില്ല. തര്ക്കം നിലനില്ക്കുന്നതിനിടെ ചേര്ന്ന സിനഡ് യോഗത്തിലും പ്രശ്ന പരിഹാരത്തിന് വഴി കണ്ടെത്തിയിട്ടില്ല. അടുത്ത മാസം മൂന്ന് മുതല് ഏകീകൃത കുര്ബാന നടത്താത്ത വൈദികരെ ഇനിയൊരു മുന്നറിയിപ്പ് ഇല്ലാതെ തന്നെ പുറത്താക്കും എന്നാണ് സര്ക്കുലര്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് വിമത വിഭാഗം വൈദികരും വിശ്വാസികളും ഉയര്ത്തുന്നത്. പള്ളികളില് ജനാഭിമുഖ കുര്ബാന മാത്രം, മാര്പ്പാപ്പയോടൊപ്പം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്ത്തിയ ബാനറുമായാണ് വിശ്വാസികളുടെ പ്രതിഷധം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us