പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടന് രമേഷ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനെയില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില് ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തില് രമേഷ് പിഷാരടി കോണ്ഗ്രസിന്റെ സ്ഥാനാര്ത്ഥിയാകുമെന്ന റിപ്പോര്ട്ടിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വിശദീകരണം.
'നിയമസഭ ഉപതിരഞ്ഞെടുപ്പ്, മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാര്ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്ത്തകള് ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്ത്തനത്തിനും, പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും', പിഷാരടി സോഷ്യല് മീഡിയയില് കുറിച്ചു.
പാലക്കാടും ചേലക്കരയിലും വയനാട്ടിലും ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കോണ്ഗ്രസ്. സ്ഥാനാര്ത്ഥി ചര്ച്ചകള് കോണ്ഗ്രസില് സജീവമാണ്. ഇതിനിടെയാണ് പാലക്കാട് മണ്ഡലത്തില് കോണ്ഗ്രസിന് സര്പ്രൈസ് സ്ഥാനാര്ത്ഥി വരുമെന്ന വിവരങ്ങള് പുറത്തുവന്നത്. പാലക്കാട് സ്വദേശി കൂടിയായ പിഷാരടിക്കാണ് സ്ഥാനാര്ത്ഥിത്വത്തില് പ്രഥമ പരിഗണനയെന്നും റിപ്പോര്ട്ടുകളുണ്ടായിരുന്നു.
സിഎംആര്എല്-എക്സാലോജിക് കരാര്; മുഖ്യമന്ത്രിക്കും വീണാ വിജയനും ഹൈക്കോടതി നോട്ടീസ്