പാലക്കാട് സസ്പെന്സ്; രമേഷ് പിഷാരടി കോണ്ഗ്രസ് സ്ഥാനാര്ത്ഥി?

പാലക്കാട് സ്വദേശി കൂടിയായ പിഷാരടിക്കാണ് സ്ഥാനാര്ത്ഥിത്വത്തില് പ്രഥമ പരിഗണനയെന്നാണ് വിവരം

dot image

കൊച്ചി: പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്ഗ്രസ്. സ്ഥാനാര്ത്ഥി ചര്ച്ചകള് കോണ്ഗ്രസില് സജീവമാണ്. പാലക്കാട് കോണ്ഗ്രസിന് സര്പ്രൈസ് സ്ഥാനാര്ത്ഥി വരുമെന്നാണ് പുറത്ത് വരുന്ന വിവരം. സിനിമാതാരം രമേഷ് പിഷാരടിയാകും പാലക്കാട് യുഡിഎഫ് സ്ഥാനാര്ത്ഥിയായി എത്തുകയെന്നും റിപ്പോര്ട്ടുണ്ട്.

പാലക്കാട് സ്വദേശി കൂടിയായ പിഷാരടിക്കാണ് സ്ഥാനാര്ത്ഥിത്വത്തില് പ്രഥമ പരിഗണനയെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിലുള്പ്പടെ കോണ്ഗ്രസ് പ്രചാരണത്തില് സജീവമായിരുന്നു രമേഷ് പിഷാരടി. വിവിധ കോണ്ഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്. ഷാഫി പറമ്പില് ലോക്സഭാ തിരഞ്ഞെടുപ്പില് വടകരയില് നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us