'അര്ഹര് നിരവധിയുണ്ട്,ഉചിതമായവര് സ്ഥാനാര്ത്ഥികളാവും';പാലക്കാട് ഉപതിരഞ്ഞെടുപ്പില് ഷാഫി പറമ്പില്

വടകരയില് വിജയിച്ചതിന് ശേഷം പാലക്കാട്ടെത്തിയപ്പോള് സംസാരിക്കുകയായിരുന്നു അദ്ദേഹം.

dot image

പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥിയുമായി ബന്ധപ്പെട്ട് ഒരു ചര്ച്ചയും കോണ്ഗ്രസില് നടന്നിട്ടില്ലെന്ന് വടകര എംപിയും നേരത്തെ പാലക്കാട് എംഎല്എയും ആയിരുന്ന ഷാഫി പറമ്പില്. വടകരയില് വിജയിച്ചതിന് ശേഷം പാലക്കാട്ടെത്തിയപ്പോള് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രമേശ് പിഷാരടി കോണ്ഗ്രസിന്റെ അവിഭാജ്യ ഘടകമാണ്. പിഷാരടി നിയമസഭകളിലും മറ്റു സഭകളിലും എത്തണമെന്നാണ് ആഗ്രഹം. അര്ഹര് നിരവധിയുണ്ട്. ഉചിതമായവര് സ്ഥാനാര്ത്ഥികളാവും. ആര് ജയിച്ചാലും പ്രതിപക്ഷം ഭരണകൂട വേട്ടയ്ക്കെതിരെ പോരാടുമെന്നും ഷാഫി പറഞ്ഞു.

പൊലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കില് കാഫിര് പ്രയോഗം നടത്തിയ സ്ക്രീന് ഷോട്ടിന്റെ സൃഷ്ടാക്കളെ കാണാന് ഇത്രയും വൈകില്ലായിരുന്നു. കുറച്ച് സമയം നീട്ടി കിട്ടാന് മെറ്റക്ക് കത്തെഴുതുകയാണ് പൊലീസ് ചെയ്തത്. ഭരണകക്ഷിയുടെ താല്പര്യം പൊലീസ് പരിഗണിക്കുന്നു. പാലക്കാടോ മറ്റിടങ്ങളിലോ കാണാത്ത ശൈലിയാണ് സിപിഐഎം വടകരയില് നടത്തിയത്. കാഫിര് സ്ക്രീന് ഷോട്ട് വ്യാജമാണെന്ന് മൂക്ക് താഴോട്ടുള്ള ആരും ഇനി വിശ്വസിക്കാന് ബാക്കിയില്ല. തിരഞ്ഞെടുപ്പ് തോല്വിയുടെ മാറ്റ് കുറക്കാന് ചിലര് നോക്കി. അത് ജനങ്ങള് തിരിച്ചറിഞ്ഞെന്നും ഷാഫി പറഞ്ഞു.

കണ്ണൂരില് ബോംബ് പൊട്ടി വയോധികന് മരിച്ച സംഭവത്തിലും ഷാഫി പ്രതികരിച്ചു. ബോംബ് നിര്മ്മാണം നടത്തുന്നവരെ നിലയ്ക്കുനിര്ത്താന് പൊലീസ് ഇടപെടുന്നില്ല. മുമ്പ് നടന്ന സംഭവങ്ങളില് ഒരു പ്രതിയേയും പിടികൂടിയിട്ടില്ല. ഉത്തരവാദിത്വമില്ലാതെയാണ് പൊലീസ് പെരുമാറുന്നത്. സാധാരണ ജനങ്ങളുടെ ജീവന് നഷ്ടമാകുന്ന രീതിയിലേക്ക് സാഹചര്യങ്ങള് എത്തിച്ചു. ഭരണപക്ഷം പൊലീസിനെ നിര്വീരമാക്കിയിരിക്കുകയാണ്. ബോംബ് കണ്ടെടുത്തുള്ള പ്രദേശത്തെല്ലാം പൊലീസ് വ്യാപക പരിശോധന നടത്തണം.ബോംബ് നിര്മാണത്തിന് പിന്നിലുള്ള മുഴുവന് ആളുകളെയും പിടികൂടണം. ബോംബ് രാഷ്ട്രീയത്തിനും വര്ഗീയ രാഷ്ട്രീയത്തിനും എതിരാണ് ജനങ്ങള് എന്ന് ഭരണപക്ഷം മനസ്സിലാക്കണമെന്നും ഷാഫി കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us