രാസമാലിന്യങ്ങൾക്കൊപ്പം പെരിയാറിൽ ജൈവമാലിന്യങ്ങളും; വെള്ളത്തിൻ്റെ ഘടനയില് മാറ്റം

അറവുശാല മാലിന്യവും ആശുപത്രി മാലിന്യവും പ്ലാസ്റ്റിക് മാലിന്യവുമെല്ലാം തള്ളുന്ന ഇടമാണ് ഇന്ന് പെരിയാർ

dot image

കൊച്ചി: രാസമാലിന്യങ്ങൾക്കൊപ്പം പെരിയാറിൽ ജൈവമാലിന്യങ്ങളും അടിഞ്ഞു കൂടുന്നു. സമീപത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ പെരിയാറിലേക്ക് കാനകളിലൂടെ മാലിന്യം തള്ളുന്നു എന്നാണ് ആരോപണം. പൊതുജനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഒട്ടും പിന്നിലല്ല. അടിഞ്ഞുകൂടുന്ന ജൈവമാലിന്യങ്ങൾ പെരിയാറിലെ വെള്ളത്തിൻ്റെ ഘടന മാറ്റുന്നുണ്ട്. അറവുശാല മാലിന്യവും ആശുപത്രി മാലിന്യവും പ്ലാസ്റ്റിക് മാലിന്യവുമെല്ലാം തള്ളുന്ന ഇടമാണ് ഇന്ന് പെരിയാർ. പാമ്പുകളും മത്സ്യങ്ങളുമെല്ലാം ഇപ്പോഴും ചത്തുപൊങ്ങി കിടക്കുന്നുണ്ട്. കുപ്പികളും പാട്ടകളും ഒഴുകി നടക്കുന്നു.

സമീപത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പെരിയാറിൽ മാലിന്യ നിക്ഷേപം നടത്തുന്നു എന്ന് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ ആരോപിക്കുന്നു. അടിഞ്ഞുകൂടുന്ന മാലിന്യങ്ങളിൽ വിഘടനം നടക്കുന്നതോടെ വെള്ളത്തിൻ്റെ ഘടനയ്ക്ക് മാറ്റം വരുന്നുണ്ട്. വെള്ളത്തിൻ്റെ ഗുണനിലവാരത്തെയും ഇത് നശിപ്പിക്കുകയാണ്. രാസമാലിന്യങ്ങളും കീടനാശിനികളുമെല്ലാം മലിനമാക്കിക്കൊണ്ടിരിക്കുന്ന പെരിയാറിനെ പെരുകിവരുന്ന ജൈവമാലിന്യ നിക്ഷേപം ശ്വാസംമുട്ടിക്കുകയാണ്. ജലാശയങ്ങളെല്ലാം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണെന്ന മലയാളിയുടെ നെറികെട്ട ചിന്തയുടെ അപകടാവസ്ഥയാണ് ഇവിടെ കാണുന്നത്.

പെരിയാറില് രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില് കീടനാശിനിയുടെ അളവും കണ്ടെത്തിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയും നാഷണല് എന്വയോണ്മെന്റ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് പെരിയാറില് ഉയര്ന്ന അളവില് കീടനാശിനി കലര്ന്നിട്ടുണ്ടന്ന് കണ്ടെത്തിയത്. പെരിയാറിലെ വെള്ളത്തില് രാസമാലിന്യം പോലെ തന്നെ അപകടകരമായ അളവിലാണ് കീടനാശിനിയും കലര്ന്നിട്ടുള്ളത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയിലെ കെമിക്കല് ഓഷിനോഗ്രഫി ഡിപ്പാര്ട്ട്മെന്റും കേന്ദ്ര സര്ക്കാറിന് കീഴിലുള്ള നാഷണല് എന്വയോണ്മെന്റ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടും പല ഘട്ടങ്ങളിലായി നടത്തിയ പഠനങ്ങളിലായിരുന്നു ഈ ഞെട്ടിക്കുന്ന കണ്ടെത്തല്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us