കണ്ണൂർ: എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികന് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. സംഘർഷ സാധ്യത മേഖലകളിൽ പരിശോധന നടത്തും. തലശ്ശേരി, പാനൂർ, മട്ടന്നൂർ, ചൊക്ലി എന്നിവിടങ്ങളിൽ പൊലീസ് പ്രത്യേക പരിശോധന നടത്തും. അതേസമയം വിഷയം നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ബോംബ് സ്ഫോടനം വ്യാപകമാകുമ്പോഴും പൊലീസ് നോക്കുകുത്തിയായെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബോംബ് എവിടെ നിന്ന് എത്തിയെന്ന അന്വേഷണമാണിപ്പോള് പൊലീസ് ഊര്ജിതമാക്കിയിരിക്കുന്നത്. അതേ സമയം പാർട്ടി ശക്തികേന്ദ്രത്തിൽ ബോംബ് സൂക്ഷിച്ചത് സിപിഐഎം അറിവൊടെയെന്നാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ആരോപണം. ബോംബ് സ്ക്വാഡ് പറമ്പിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയില്ല.
എൽഡിഎഫ് ജനങ്ങളിൽ നിന്നകന്നു; തെറ്റ് തിരുത്തൽ നടപടി ഉടൻ സ്വീകരിക്കണം: സിപിഐ പാലക്കാട് ജില്ലാ കൗൺസിൽകണ്ണൂര് എരഞ്ഞോലിയി കുടക്കളം സ്വദേശി വേലായുധന്(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ഒഴിഞ്ഞ പറമ്പില് തേങ്ങയെടുക്കാന് പോകുന്നതിനിടെയാണ് ബോംബ് പൊട്ടിയത്.