'അച്ഛനായിരുന്നു ഏക തുണ, ഇനിയും ഒരു ജീവൻ പോകാൻ വഴിവെക്കരുത്'; വിക്ടറിന്റെ മകൾ

'രണ്ട് വർഷത്തിന് മുൻപും ഇതുപോലെ സംഭവിച്ചിരുന്നു. അന്ന് എല്ലാവരും ചേർന്നാണ് കല്ലിനിടയിൽ നിന്ന് അച്ഛനെ ഊരിയെടുത്തത്'

dot image

തിരുവനന്തപുരം: മുതലപ്പൊഴിയില് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഞ്ചുതെങ്ങ് സ്വദേശി വിക്ടറിന്റെ മകൾ റിപ്പോർട്ടറിനോട്. ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുതെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നും മകള് റിപ്പോർട്ടറിനോട് പറഞ്ഞു. തങ്ങളുടെ കുടംബത്തിലെ ഏക തുണയാണ് നഷ്ടമായിരിക്കുന്നത്, മറ്റൊരും തങ്ങൾക്കില്ല എന്നും മകൾ വികാരാധീനയായി.

ഞങ്ങളുടെ ഏക തുണ അച്ഛനായിരുന്നു. ഞങ്ങൾ മൂന്ന് മക്കൾക്ക് വേറെയാരുമില്ല. രണ്ട് വർഷത്തിന് മുൻപും ഇതുപോലെ സംഭവിച്ചിരുന്നു. അന്ന് കല്ലിന്റെ ഇടയിൽ പെട്ടു പോവുകയായിരുന്നു. എല്ലാവരും ചേർന്നാണ് കല്ലിനിടയിൽ നിന്ന് അച്ഛനെ ഊരിയെടുത്തത്. ഞങ്ങളുടെ കഷ്ടപ്പാട് കണ്ടാണ് അതിന് ശേഷം അച്ഛൻ വീണ്ടും പണിക്ക് പോയി തുടങ്ങിയത്.

അച്ഛൻ കൊണ്ടുവരുന്ന ഒരു നേരത്തേ മീനായാലും അതാണ് ഞങ്ങൾ കഴിക്കുന്നത്. എന്റെ ഭർത്താവ് സുഖമില്ലാത്തയാളാണ്. ഒരു അനുജനും അനുജത്തിയുമുണ്ട്. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് ഒരു വീട്ടിൽ വാടകയ്ക്ക് കഴിയുന്നത്. ഒരു പൊളിഞ്ഞ കൂട്ടിലാണ് അച്ഛൻ കിടന്നിരുന്നത്. ഇനി ഇതുപോലെ ഒരു ജീവൻ കൂടെ പോകാൻ ദയവ് ചെയ്ത് വഴിവെക്കരുത് നിങ്ങൾ. ഈ അപകടം ഒഴിവാക്കാനള്ളത് ചെയ്യണം. ഞങ്ങളുടെ ഏക ആശ്രയമാണ് പോയത്, വിക്ടറിന്റെ മകൾ പ്രതികരിച്ചു.

ഇന്ന് രാവിലെ മുതലപ്പൊഴിയിലുണ്ടായ അപകടത്തിലാണ് വിക്ടര് കൊല്ലപ്പെട്ടത്. മത്സ്യബന്ധനത്തിന് പോയ വള്ളം മറിയുകയായിരുന്നു. ള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര് നീന്തി രക്ഷപ്പെട്ടു. 'ചിന്തധിര' എന്ന വള്ളമാണ് മറിഞ്ഞത്. പോസ്റ്റ്മോര്ട്ടം നടപടികള്ക്കായി മൃതദേഹം ചിറയിന്കീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയി.

ഇന്ന് പുലര്ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര് നീന്തി രക്ഷപ്പെട്ടു. 'ചിന്തധിര' എന്ന വള്ളമാണ് മറിഞ്ഞത്. പോസ്റ്റ്മോര്ട്ടം നടപടികള്ക്കായി മൃതദേഹം ചിറയിന്കീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 2006 മുതൽ 2024 ജൂൺ വരെ മുതലപ്പൊഴിയിലുണ്ടായ അപകടത്തിൽ എൺപതോളം മത്സത്തൊഴിലാളികളാണ് മരിച്ചത്.

സംഭവത്തിന് പിന്നാലെ സര്ക്കാര് മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് സര്ക്കാരിനെ വിമര്ശിച്ച് ലത്തീന് സഭ വികാരി ജനറല് ഫാ.യൂജിന് പെരേര രംഗത്തെത്തി. പ്രളയത്തില് കെെകാലിട്ടടിച്ച മുഖ്യമന്ത്രിയെ രക്ഷിച്ചത് മത്സ്യ തൊഴിലാളികളാണെന്നും ആ മത്സ്യതൊഴിലാളികളെ വസ്തുതകള് മറച്ചുവെച്ച് സര്ക്കാര് കബളിപ്പിക്കുകയാണെന്ന് അദ്ദേഹം വിമര്ശിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us