കാഫിര് സ്ക്രീന്ഷോട്ട്; കെ കെ ലതികക്കെതിരെ അന്വേഷണം

പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് നിര്ദേശം.

dot image

കോഴിക്കോട്: കാഫിര് സ്ക്രീന്ഷോട്ട് പ്രചരിപ്പിച്ച സിപിഐഎം നേതാവ് കെ കെ ലതികക്കെതിരെ അന്വേഷണം. ഡിജിപിക്ക് യൂത്ത് കോണ്ഗ്രസ് നല്കിയ പരാതിയിലാണ് നടപടി. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി ദുല്ഖിഫില് ഇമെയില് വഴി അയച്ച പരാതി ഡിജിപി പൊലീസ് ആസ്ഥാനത്തെ പ്രത്യേക ടീമിന് കൈമാറി.

പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് നിര്ദേശം. പലതവണ ലോക്കല് പൊലീസില് പരാതി നല്കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് ഡിജിപിക്ക് പരാതി നല്കിയത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില് 'അമ്പാടിമുക്ക് സഖാക്കള്' എന്ന ഇടതുസൈബര് പേജില് പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീന്ഷോട്ടായിരുന്നു കെ കെ ലതിക പങ്കുവെച്ചത്. എന്നാല്, പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടും ലതിക സ്ക്രീന് ഷോട്ട് പിന്വലിച്ചിരുന്നില്ല. പിന്നീട് യൂത്ത് കോണ്ഗ്രസ് പ്രതിഷേധം ശക്തമാക്കിയതോടെ പിന്വലിക്കുകയായിരുന്നു.

വടകരയിലെ എല്ഡിഎഫ് സ്ഥാനാര്ഥി കെ കെ ശൈലജയെ കാഫിര് എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്ന് സര്ക്കാര് ഹൈക്കോടതിയില് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പോസ്റ്റര് പുറത്തിറക്കിയത് യൂത്ത് ലീഗ് നേതാവ് അല്ലെന്നും സര്ക്കാര് ഹൈക്കോടതിയില് അറിയിച്ചു. യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിം അല്ല പോസ്റ്റ് നിര്മിച്ചത് എന്നാണ് സര്ക്കാര് ഹൈക്കൊടതിയില് വ്യക്തമാക്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us