സര്ക്കാര് മത്സത്തൊഴിലാളികളെ വഞ്ചിച്ചു;വിഴിഞ്ഞം,മുതലപ്പൊഴി വിഷയങ്ങളില് വിമര്ശനവുമായി ലത്തീന് സഭ

'വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അദാനിക്ക് സര്ക്കാര് പരവദാനി വിരിക്കുന്നു'

dot image

തിരുവനന്തപുരം: വിഴിഞ്ഞം, മുതലപ്പൊഴി വിഷയങ്ങളില് സര്ക്കാരിനെ വിമര്ശിച്ച് ലത്തീന് സഭ. സര്ക്കാര് മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് വികാരി ജനറല് ഫാ.യൂജിന് പെരേര ആരോപിച്ചു. പ്രളയത്തില് കെെകാലിട്ടടിച്ച മുഖ്യമന്ത്രിയെ രക്ഷിച്ചത് മത്സ്യ തൊഴിലാളികളാണ്. ആ മത്സ്യതൊഴിലാളികളെ വസ്തുതകള് മറച്ചുവെച്ച് സര്ക്കാര് കബളിപ്പിക്കുകയാണെന്ന് അദ്ദേഹം വിമര്ശിച്ചു.

മുതലപ്പൊഴിയില് കോടികളുടെ പദ്ധതി ചുവപ്പ് നാടയില് കുടുങ്ങി കിടക്കുകയാണ്. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അദാനിക്ക് സര്ക്കാര് പരവദാനി വിരിക്കുന്നു. വിഴിഞ്ഞത്ത് ലത്തീന് സഭക്ക് സര്ക്കാര് നല്കിയ ഉറപ്പ് പൂര്ണമായും പാലിക്കുന്നില്ല. തീരശോഷണം പഠിക്കാന് നിയോഗിച്ച കുഡാലെ കമ്മിറ്റി റിപ്പോര്ട്ട് സര്ക്കാര് പുറത്ത് വിടണം. മത്സ്യത്തൊഴിലാളികള് ചെകുത്താനും കടലിനും നടുക്ക് എന്ന അവസ്ഥയിലാണെന്നും ഫാ.യൂജിന് പെരേര പറഞ്ഞു.

അതേസമയം ഇന്ന് വീണ്ടും മുതലപ്പൊഴിയില് വള്ളം മറിഞ്ഞ് അപകടമുണ്ടായി. അപകടത്തില് അഞ്ചുതെങ്ങ് സ്വദേശി വിക്ടറി(50)ന് ജീവന് നഷ്ടപ്പെട്ടു. ഇന്ന് പുലര്ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര് നീന്തി രക്ഷപ്പെട്ടു. 'ചിന്തധിര' എന്ന വള്ളമാണ് മറിഞ്ഞത്. പോസ്റ്റ്മോര്ട്ടം നടപടികള്ക്കായി മൃതദേഹം ചിറയിന്കീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മൈക്കിനോട് പോലും കയര്ക്കുന്ന അസഹിഷ്ണുത: മുഖ്യമന്ത്രിക്ക് സിപിഐഎം സംസ്ഥാന സമിതിയില് വിമര്ശനം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us