മാസപ്പടി വിഷയം നിയമസഭയിൽ വീണ്ടുമുയർത്തി കുഴൽനാടൻ; മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ

ചാനലിനും സോഷ്യൽ മീഡിയക്കും വേണ്ടി നിയമസഭയിൽ പ്രസംഗിക്കാൻ പാടില്ലെന്ന് സ്പീക്കര് ഓര്മ്മിപ്പിച്ചു.

dot image

തിരുവനന്തപുരം: മാത്യു കുഴൽനാടനും സ്പീക്കറും തമ്മിൽ നിയമസഭയില് വാക്കേറ്റം. മാസപ്പടി ആരോപണം മാത്യു കുഴൽ നാടൻ എംഎൽഎ വീണ്ടും നിയമസഭയിൽ ഉയർത്തിയതിന് പിന്നാലെയാണ് രംഗം വഷളായത്. വ്യവസായ വകുപ്പ് ചർച്ചക്കിടെയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. എല്ലാ മാസവും അനാഥാലയങ്ങളിൽ നിന്ന് വീണാ വിജയൻ പണം പറ്റി എന്ന് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ വ്യക്തമാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ട് മാത്യു കുഴൽ നാടന്റെ മൈക്ക് സ്പീക്കർ എ എൻ ഷംസീര് ഓഫ് ചെയ്തു.

മാസപ്പടിയിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞാണ് മാത്യു കുഴൽനാടൻ എഴുന്നേറ്റത്. നിങ്ങൾ ഈ വിഷയം സ്ഥിരമായി ഉന്നയിക്കുന്ന വിഷയമാണെന്ന് സ്പീക്കര് ചൂണ്ടിക്കാട്ടി. ചാനലിനും സോഷ്യൽ മീഡിയക്കും വേണ്ടി നിയമസഭയിൽ പ്രസംഗിക്കാൻ പാടില്ലെന്ന് സ്പീക്കര് ഓര്മ്മിപ്പിച്ചു.

എന്നാൽ മാത്യു കുഴൽനാടൻ പിന്മാറാൻ തയ്യാറായില്ല. ചട്ടവും ക്രമവും പാലിക്കാത്ത ഒന്നും രേഖകളിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയ സ്പീക്കര് കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞു. എന്നിട്ടും മാത്യു പിന്മാറാൻ തയ്യാറാകാതെ വന്നതോടെയാണ് സ്പീക്കര് എംഎൽഎയുടെ മൈക്ക് ഓഫ് ചെയ്തത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us