ഒ ആര് കേളു പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി; മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം

കെ രാധാകൃഷ്ണന് പാര്ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആര് കേളുവിന് ചുമതല നല്കിയത്.

dot image

തിരുവനന്തപുരം: മാനന്തവാടി എംഎല്എ ഒ ആര് കേളു പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയാകും. കെ രാധാകൃഷ്ണന് പാര്ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആര് കേളുവിന് ചുമതല നല്കിയത്. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എം എൽ എമാർ സി പി ഐ എമ്മിലില്ല. ആദിവാസി വിഭാഗത്തിൽ നിന്നുളള നേതാവാണ് കേളു.

പട്ടിക വർഗ വിഭാഗത്തിൽ നിന്നുളള ആരെയും ഇതുവരെ സിപിഐഎം മന്ത്രിയാക്കിയിട്ടില്ല. സിപി ഐഎം വർഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡൻറാണ് കേളു. 2016 ലാണ് ഒ ആര് കേളു ആദ്യം നിയമസഭയിലെത്തിയത്. തുടര്ച്ചയായ 10 വര്ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഒ ആര് കേളു. കുറിച്യ സമുദായത്തില് നിന്നുള്ളയാളാണ് ഒ ആര് കേളു.

കെ രാധാകൃഷ്ണന് കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എന് വാസവനും പാര്ലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നല്കാന് തീരുമാനമായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us