ആയുസിന്റെ പകുതിയും അങ്കണവാടിയിൽ ജോലി, പെൻഷൻ കിട്ടിയിട്ട് 5 മാസത്തിലേറെ; 2000ലേറെ പേർ പ്രതിസന്ധിയിൽ

സ്വന്തമായി മറ്റ് വരുമാനമില്ലാത്ത പലരും തുച്ഛമായ പെൻഷൻ തുകയെയാണ് ആശ്രയിച്ചിരുന്നത്

dot image

കോഴിക്കോട്: സംസ്ഥാനത്ത് അങ്കണവാടിയിൽ നിന്ന് വിരമിച്ചവർക്കുള്ള പെൻഷൻ മുടങ്ങിയതോടെ ആയിരക്കണക്കിന് വൃദ്ധരാണ് ദുരിതത്തിലായിരിക്കുന്നത്. സ്വന്തമായി മറ്റ് വരുമാനമില്ലാത്ത പലരും തുച്ഛമായ പെൻഷൻ തുകയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ അഞ്ച് മാസത്തിലേറെയായി അതും മുടങ്ങിക്കിടക്കുകയാണ്.

കോഴിക്കോട് മാവൂർ കണ്ണിപ്പറമ്പിലെ പ്രിയദർശിനി അങ്കണവാടിയിൽ വർഷങ്ങളോളം സേവനം അനുഷ്ഠിച്ചവരാണ് പദ്മിനിയമ്മയും ശാരദ ടീച്ചറും. എൺപതിനോടടുത്ത് പ്രായമുണ്ട് പദ്മിനിയമ്മയ്ക്ക്. ഹെൽപ്പറായുള്ള 25 വർഷത്തെ സേവനത്തിന് ശേഷമാണ് പിരിഞ്ഞത്. 1500 രൂപയാണ് പെൻഷൻ. മരുന്ന് വാങ്ങാൻ പോലും തികയാത്ത തുകയാകട്ടെ കയ്യിൽ കിട്ടിയിട്ട് അഞ്ച് മാസം പിന്നിടുന്നു.

40 വർഷം അങ്കണവാടിയിൽ ടീച്ചറായി സേവനമനുഷ്ടിച്ച ശാരദ ടീച്ചറുടെ പ്രശ്നവും മറ്റൊന്നല്ല. 2500 രൂപ പെൻഷൻ കിട്ടണം. രണ്ട് മക്കളുള്ളത് കൊണ്ട് മാത്രം മരുന്ന് മുടങ്ങുന്നില്ല എങ്ങനെയോ കഴിഞ്ഞു പോവുകയാണ് ശാരദ ടീച്ചർ. ഇവർ മാത്രമല്ല, സംസ്ഥാനത്തെ രണ്ടായിരത്തിലധികം വരുന്ന വിരമിച്ച അംഗണവാടി ജീവനക്കാർ പ്രായാധിക്യമടക്കമുള്ള പലതരം പ്രയാസങ്ങളിൽ ബുദ്ധിമുട്ടുന്നവരാണ്. സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ പോലും കഴിയാത്ത ഇവരെ സർക്കാരിന് എങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകും.

മുതലപ്പൊഴിയില് വീണ്ടും അപകടം; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ഇതിനിടെ മെയ് 22ന് അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള വിചിത്ര ഉത്തരവും ധനവകുപ്പ് പുറത്തുവിട്ടിരുന്നു. സംസ്ഥാന വിഹിതം ഇനിയൊരു നിർദേശം ലഭിക്കുന്നത് വരെ നൽകേണ്ടെന്നാണ് സർക്കാർ ഉത്തരവ്. കാരണം വ്യക്തമാക്കാതെയായുള്ള ട്രഷറി ഡയറക്ടറുടെ ഉത്തരവ് നിരവധി ജീവനക്കാരെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഉത്തരവിനെതിരെ പ്രതിഷേധവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും പ്രയോജനമില്ല.

ജനുവരിയിൽ സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് നാല് മാസം തികയും മുൻപേയായിരുന്നു ഈ ഉത്തരവ്. ഇതോടെ സംസ്ഥാനത്തെ 66230 അങ്കണവാടി ജീവനക്കാരുടെയും സൂപ്പർവൈസർ തുടങ്ങിയ സാമൂഹ്യ നീതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളത്തിലെ സംസ്ഥാന വിഹിതമാണ് മുടങ്ങുന്നത്.

തത്കാലം പുനഃസംഘടനയില്ല; കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത വകുപ്പുകൾ മുഖ്യമന്ത്രിക്ക്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us