അപകടങ്ങള് തുടര്ക്കഥ; മുതലപ്പൊഴിയില് അടിസ്ഥാന സൗകര്യങ്ങള് ഒരുക്കാതെ സര്ക്കാര്

ബോട്ടപകടത്തിൽ ഒരു മൽസ്യ തൊഴിലാളി കൂടെ മരിച്ചതോടെ റിപ്പോർട്ടർ ടീം നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടത് അധികൃതരുടെ ഞെട്ടിക്കുന്ന അനാസ്ഥ

dot image

തിരുവനന്തപുരം: അപകടങ്ങൾ തുടർക്കഥയായിട്ടും മുതലപൊഴിയിൽ അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സർക്കാർ. ഇന്നലെ ബോട്ടപകടത്തിൽ ഒരു മൽസ്യ തൊഴിലാളി കൂടെ മരിച്ചതോടെ റിപ്പോർട്ടർ ടീം നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടത് അധികൃതരുടെ ഞെട്ടിക്കുന്ന അനാസ്ഥ. ഒരു വർഷം മുൻപ് ഉറപ്പുനൽകിയ ആംബുലൻസ്, ലൈഫ് ഗാർഡ് സർവീസുകളും കൊണ്ട് വരാൻ ഇത് വരെ സർക്കാർ തയ്യാറായിട്ടില്ല. രാത്രി യാത്രയ്ക്ക് ആവശ്യമായ വെളിച്ചവും ഇത് വരെ ഒരുക്കിയിട്ടില്ല. അപകടം നടന്നതിന് ശേഷമുള്ള മണിക്കൂറുകൾക്ക് ശേഷവും ഒരു ഒരു ബോട്ട് അപകടത്തിൽ പെടുന്നതിന്റെ ദൃശ്യവും റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു.

അപകട സംഭവങ്ങളുണ്ടായാൽ രക്ഷാ പ്രവർത്തനത്തിന് പത്ത് ലൈഫ് ഗാർഡുകളെ നിയമിക്കുമെന്ന ഉറപ്പും പുഴയ്ക്ക് സമീപം ഹൈമാസ്റ്റ് ലൈറ്റ്സ് സ്ഥാപിക്കുമെന്ന ഉറപ്പും വെള്ളത്തിലായി. അഴിമുഖത്ത് അടിഞ്ഞ് കൂടുന്ന മണൽ നീക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് മൽസ്യ തൊഴിലാളികൾ പറയുന്നത്. പരിഹാരത്തിന് നടപടി സ്വീകരിക്കാത്ത അധികൃതര്ക്കെതിരെ വ്യാപക വിമര്ശനമാണ് ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ ജൂലൈയിൽ ഫിഷറീസ് സംഘടനകളുടെ സാന്നിധ്യത്തിൽ മന്ത്രി നടത്തിയ വാഗ്ദാനവും പാലിക്കപ്പെട്ടില്ല എന്നാണ് സഘടനാ നേതാക്കളും പറയുന്നത്.

വ്യാഴാഴ്ച്ച പുലര്ച്ചെ മുതലപ്പൊഴിയിലുണ്ടായ അപകടത്തില് മത്സ്യത്തൊഴിലാളിക്ക് ജീവന് നഷ്ടമായിരുന്നു. പുലര്ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില് അഞ്ച് തെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര് നീന്തി രക്ഷപ്പെടുകയായിരുന്നു. ഇനിയാര്ക്കും ഇങ്ങനെയൊരു അപകടമുണ്ടാകരുതെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നും വിക്ടറിന്റെ കുടുംബം ആവശ്യപ്പെട്ടു. അതിനിടെ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നിയമ സഭയിലേക്ക് മത്സ്യത്തൊഴിലാളികളുടെ മാര്ച്ച് നടന്നിരുന്നു. ശവപ്പെട്ടിയും റീത്തുമേന്തിയായിരുന്നു മാര്ച്ച്. കേരള ലാറ്റിന് കത്തോലിക് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മുതലപ്പൊഴി അപകടം: ശവപ്പെട്ടിയും റീത്തുമായി മത്സ്യത്തൊഴിലാളികളുടെ മാര്ച്ച്
dot image
To advertise here,contact us
dot image