ദേവസ്വം വകുപ്പ് തന്നിരുന്നെങ്കില് വേണ്ടെന്ന് പറയുമായിരുന്നു: നിയുക്ത മന്ത്രി ഒ ആർ കേളു

ദേവസ്വം വകുപ്പ് ലഭിക്കാത്തതിൽ ആശങ്കയോ പരാതിയോ ഇല്ലെന്നും ഒ ആർ കേളു

dot image

കൊച്ചി: ദേവസ്വം വകുപ്പ് ലഭിക്കാത്തതിൽ ആശങ്കയോ പരാതിയോ ഇല്ലെന്നും അനുഭവ സമ്പത്തുള്ളവർ വകുപ്പ് ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതമെന്നും നിയുക്ത മന്ത്രി ഒ ആർ കേളു. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണ് പട്ടികജാതി ക്ഷേമവകുപ്പ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. കുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തുമെന്നും കാലതാമസമുണ്ടാകില്ലെന്നും ഒ ആർ കേളു റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. ഇത്രയുംകാലത്തെ രാഷ്ട്രീയ പ്രവർത്തനംവെച്ച് പട്ടികജാതി പട്ടികവർഗമേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൽ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒ ആർ കേളുവിൻറെ വാക്കുകൾ

വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണ് ഈ വകുപ്പ്. ജനങ്ങളുമായിഅടുത്തിടപഴകാനും അവരുടെ കാര്യങ്ങൾ കേൾക്കാനുമാണ് ഞാൻ ഇത്രയും കാലം ശ്രമിച്ചത്. കേൾക്കുന്ന കാര്യങ്ങൾ ആത്മാർത്ഥമായി തന്നെ ചെയ്യും. വയനാട്ടിലെ വന്യജീവി ആക്രമണത്തിലുൾപ്പെടെ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട്. മന്ത്രിയായിക്കഴിഞ്ഞാൽ കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പട്ടികജാതി-പട്ടികവർഗ വഭാഗങ്ങളുടെ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുന്നില്ല എന്ന പരാതികളെല്ലാം ഉയരുന്നുണ്ട്. കുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടൽ നടത്തും. കാലതാമസമുണ്ടാകില്ല. ദേവസ്വം വകുപ്പ് ലഭിക്കാത്തതിൽ ആശങ്കയില്ല. ഞാനാദ്യമായാണ് മന്ത്രി പദത്തിലെത്തുന്നത്. ഇത്രയുംകാലത്തെ രാഷ്ട്രീയ പ്രവർത്തനംവെച്ച് പട്ടികജാതി പട്ടികവർഗമേഖലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൽ പറ്റും. ദേവസ്വം വകുപ്പുൾപ്പെടെ അനുഭവസമ്പത്തുള്ളവർ ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതം. ഇവ തന്നിരുന്നെങ്കിൽ ഞാൻ തന്നെ വേണ്ടെന്ന് പറയുമായിരുന്നു.

ഒ ആർ കേളുവിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒ ആർ കേളു മന്ത്രിയായി ചുമതലയേൽക്കുന്നത്. മാനന്തവാടി എംഎല്എയാണ് ഒ ആർ കേളു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. സർക്കാർ ആവശ്യപ്പെട്ട സമയം ഗവർണർ അംഗീകരിക്കുകയായിരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എംഎൽഎമാർ സിപിഐഎമ്മിലില്ല. ആദിവാസി വിഭാഗത്തിൽ നിന്നുളള നേതാവാണ് കേളു.

dot image
To advertise here,contact us
dot image