'സീറ്റില്ലേ ശിവൻ കുട്ടീ...', മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പ്രതിഷേധം ശക്തം

എംഎസ്എഫ് പ്രവർത്തകർ മുദ്രവാക്യം വിളികളുമായി ആർഡിഡി ഓഫീസിന് സമീപമെത്തി.

dot image

മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഇന്നും പ്രതിഷേധം. മലപ്പുറത്ത് ആർഡിഡി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നീക്കം. എംഎസ്എഫ് പ്രതിഷേധം കണക്കിലെടുത്ത് വലിയ സന്നാഹമാണ് ഹയർ സെക്കൻഡറി മേഖലാ ഉപ ഡയറക്ടർ ഓഫീസ് പരിസരത്ത് പൊലിസ് ഒരുക്കിയത്. എന്നാൽ ഇവരെ മറികടന്ന് എംഎസ്എഫ് പ്രവർത്തകർ മുദ്രവാക്യം വിളികളുമായി ആർഡിഡി ഓഫീസിന് സമീപമെത്തി.

ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിക്കാനായിരുന്നു എംഎസ്ഫ് തീരുമാനം. ഇത് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി. തുടർന്ന് പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. മലപ്പുറം ജില്ലയിൽ പ്ലസ് വണ് സീറ്റ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളടക്കം ഇപ്പോഴും സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്. മൂന്നാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളടക്കം പുറത്ത് നിൽക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥി സംഘനകൾ പ്രതിഷേധം ശക്തമാക്കുന്നത്.

ഇത്തവണ 4,65,960 പേരാണ് പ്ലസ് വൺ അപേക്ഷ സമർപ്പിച്ചത്. മലബാറിൽ മാത്രം 2,46,057 അപേക്ഷകരാണുള്ളത്. മലബാറിൽ ആകെയുള്ള സർക്കാർ എയ്ഡഡ് സീറ്റുകളുടെ എണ്ണം 1,90,160 മാത്രമാണ്. അൺ എയ്ഡഡ് സീറ്റുകൾ കൂടി ഉൾപ്പെടുത്തിയാലും മലബാറിൽ സീറ്റ് പ്രതിസന്ധി രൂക്ഷമാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറത്താണ്. മലപ്പുറത്ത് 82,434 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. മലപ്പുറത്ത് സർക്കാർ എയ്ഡഡ് മേഖലയിൽ ഉള്ളത് 52,600 സീറ്റുകൾ മാത്രമാണ്. ഇതിന് പുറമെ 11,300 അൺ എയ്ഡഡ് സീറ്റുകളും ഇവിടെയുണ്ട്. ഈ സീറ്റുകൾ കൂടി പരിഗണിച്ചാലും ആകെയുള്ളത് 63,900 സീറ്റുകൾ മാത്രമാണ്. മലപ്പുറത്ത് ആകെയുള്ള വിഎച്ച്എസി, ഐടിഐ, പോളിടെക്നിക് സീറ്റുകൾ 4,800 മാത്രമാണ്. എല്ലാ സാധ്യതകൾ കൂട്ടിയാലും മലപ്പുറത്ത് 14,134 വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരമില്ല.

പൊലീസ് അന്വേഷണത്തില് അവയവ കച്ചവടം കണ്ടെത്താന് കഴിഞ്ഞിട്ടില്ല, നിരീക്ഷണം ശക്തം: മുഖ്യമന്ത്രി

സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 6,630 അപേക്ഷകരാണ് ഇത്തവണ വർധിച്ചിരിക്കുന്നത്. മലബാറിൽ മാത്രം 5509 അപേക്ഷരാണ് വർധിച്ചിരിക്കുന്നത്. അപേക്ഷരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത് മലപ്പുറത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ 1512 അപേക്ഷകളാണ് ഇവിടെ വർധിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us