റിമോര്ട്ട് കണ്ട്രോള് ഗേറ്റില് കുടുങ്ങി മരണം; കഴുത്തിനേറ്റ പരിക്കെന്ന് പോസ്റ്റുമോര്ട്ടം

രണ്ടു ഭാഗത്തു നിന്നുമുള്ള സമ്മര്ദം കാരണം കഴുത്തിന് ഒടിവുണ്ടായെന്നാണ് റിപ്പോര്ട്ട്.

dot image

മലപ്പുറം: മലപ്പുറം തിരൂരില് റിമോര്ട്ട് കണ്ട്രോള് ഗേറ്റിന് ഇടയില് കുടുങ്ങി ഒമ്പതുകാരന് മരിച്ചത് കഴുത്തിനേറ്റ പരിക്ക് കാരണമെന്ന് പ്രാഥമിക പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട്. രണ്ടു ഭാഗത്തു നിന്നുമുള്ള സമ്മര്ദം കാരണം കഴുത്തിന് ഒടിവുണ്ടായെന്നാണ് റിപ്പോര്ട്ട്. വ്യാഴാഴ്ച്ച അയല്പക്കത്തെ വീട്ടിലെ റിമോര്ട്ട് കണ്ട്രോള് ഗേറ്റിന് ഇടയില് കുടുങ്ങിയാണ് അബ്ദുള് ഗഫൂര്-സജ്നാ ദമ്പതികളുടെ മകന് മുഹമ്മദ് സിനാന് അപകടത്തില്പ്പെട്ടത്. ഉടന് തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജിവന് രക്ഷിക്കാനായിരുന്നില്ല.

തിരൂര് ആലിന് ചുവട് എംഇടി സെന്ട്രല് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്ത്ഥിയാണ് സിനാന്. സിനാന്റെ മരണത്തില് മനംനൊന്ത് മുത്തശ്ശി ആസ്യയും ഇന്ന് രാവിലെ മരിച്ചു. സിനാന് അപകടത്തില്പ്പെട്ടതറിഞ്ഞ് ആശുപത്രിയില് എത്തിയ മുത്തശ്ശി, മരണവാര്ത്ത താങ്ങാനാകാതെ കുഴഞ്ഞുവീഴുകയായിരുന്നു.

dot image
To advertise here,contact us
dot image