വെള്ളാപ്പള്ളി ആർഎസ്എസിന് ഒളിസേവ ചെയ്യുന്നു; രൂക്ഷ വിമർശനവുമായി സുപ്രഭാതം എഡിറ്റോറിയൽ

ഈഴവർക്ക് അവകാശപ്പെട്ട പദവികളോ അവസരങ്ങളോ മുസ്ലിങ്ങൾ തട്ടിയെടുത്തെന്ന പറച്ചിലിൽ വല്ല വാസ്തവവുമുണ്ടെങ്കിൽ വെള്ളാപ്പള്ളി തെളിയിക്കണമെന്നും സുപ്രഭാതം എഡിറ്റോറിയൽ

dot image

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സുപ്രഭാതം ദിനപത്രം എഡിറ്റോറിയൽ. കേരളത്തിൽ എൽഡിഎഫും യുഡിഎഫും അവരുടെ രാജ്യസഭാ സീറ്റുകൾ മുസ്ലിങ്ങൾക്ക് വീതംവെച്ചുവെന്ന വെള്ളാപ്പള്ളിയുടെ വാദം ശുദ്ധകള്ളമാണ്. ഈഴവർക്ക് അവകാശപ്പെട്ട പദവികളോ അവസരങ്ങളോ മുസ്ലിങ്ങൾ തട്ടിയെടുത്തെന്ന പറച്ചിലിൽ വല്ല വാസ്തവവുമുണ്ടെങ്കിൽ വെള്ളാപ്പള്ളി തെളിയിക്കണമെന്നും സുപ്രഭാതം എഡിറ്റോറിയലിൽ പറയുന്നു.

ജനസംഖ്യാനുപാതം നോക്കിയാൽ പോലും ഇക്കാലമത്രയും ഈഴവരെ പോലെ മുസ്ലിങ്ങളും വിവേചനം നേരിടുകയാണ്. ഈ മന്ത്രിസഭയിലെ പകുതിയോളം പേർ സവർണ സമുദായത്തിൽ നിന്നായിട്ടും അതിൽ വെള്ളാപ്പള്ളിക്ക് പ്രശ്നമില്ല. ആർഎസ്എസിന് ഒളിസേവ ചെയ്യുകയാണ് വെള്ളാപ്പള്ളി. മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള വൻതട്ടിപ്പു കേസുകളിൽ പ്രതി ചേർക്കപ്പെട്ട ഒരാൾ ആരുടെ പിൻബലത്തിലാണ് പുറത്തിറങ്ങി നടക്കുന്നതെന്ന ചോദ്യവും സുപ്രഭാതം ഉയർത്തുന്നു.

എഡിറ്റോറിയലിൽ സംസ്ഥാന സർക്കാരിനും സിപിഐഎമ്മിനുമെതിരെയും വിമർശനമുണ്ട്. ഇത്രമേൽ അപരമത വിദ്വഷേം പടർത്തുന്ന ഒരാൾ എങ്ങനെയാണ് നവോഥാന സമിതി ചെയർമാൻ സ്ഥാനത്ത് തുടരുന്നത്? വെള്ളാപ്പള്ളിയുടെ കള്ളങ്ങൾ സംസ്ഥാന സർക്കാരും കേട്ടില്ലെന്നു നടിക്കുകയാണ്. വോട്ടു ബാങ്ക് ഭയന്നാണ് ഈ മിണ്ടാട്ടമില്ലായ്മയെങ്കിൽ കേരളത്തിലെ 90 ശതമാനം ഈഴവരും എസ്എൻഡിപിയുടെ തിട്ടൂരത്തിന് ചെവികൊടുക്കുന്നവരല്ലെന്ന് ഇടതുപക്ഷ സർക്കാരും ഒപ്പം യുഡിഎഫ് നേതൃത്വവും മനസിലാക്കണമെന്നും സുപ്രഭാതം എഡിറ്റോറിയൽ പറയുന്നു.

പിന്നാക്ക ദളിത് വിഭാഗങ്ങൾ ഇടതുപക്ഷത്തിൽ നിന്നും അകന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതെന്ന് വെള്ളാപ്പള്ളി നടേശൻ നേരത്തേ പറഞ്ഞിരുന്നു. മുസ്ലീങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകിയെന്നും ഈഴവർക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളില് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവർ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുകയാണ്. ഈഴവർക്ക് നീതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർ വന്നാൽ അവർക്ക് സർക്കാരിലും പാർട്ടിയിലും ഡബിൾ പ്രമോഷനാണ്. ഈഴവർക്ക് അധികാരത്തിലും പാർട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us