പ്ലസ് വൺ സീറ്റ്: ഗുരുതര പ്രതിസന്ധിയെന്ന് എസ്എഫ്ഐ; ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക്

പുതിയ ബാച്ചുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയെന്നും പ്രശ്നം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും വി പി സാനു പറഞ്ഞു

dot image

തിരുവനന്തപുരം: മലപ്പുറം ജില്ലയിലടക്കം പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധിയന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി പി സാനു. പുതിയ ബാച്ചുകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയെന്നും പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും വി പി സാനു പറഞ്ഞു. മന്ത്രി ഉറപ്പ് പാലിച്ചില്ലെങ്കിൽ എസ്എഫ്ഐയും സമര രംഗത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ ഒരു വിഭാഗം ഇപ്പോഴും പുറത്ത് നിൽക്കുന്നത് യാഥാർഥ്യമാണ്. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വിഷയം ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത്തവണയും കൂടുതൽ ബാച്ചുകൾ അനുവദിക്കേണ്ടി വരും. എസ്എഫ്ഐ അത് ആവശ്യപ്പെട്ടുവെന്ന് സാനു വ്യക്തമാക്കി.

നീറ്റ് പരീക്ഷാ ക്രമക്കേടിൽ വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും വി പി സാനു പറഞ്ഞു. 'ബിജെപിക്ക് നേരിട്ട് പങ്കുണ്ടോ എന്നാണ് പുറത്ത് വരേണ്ടത്. സിബിഐ അന്വേഷണം കൊണ്ട് അത് പുറത്ത് വരില്ല. ജുഡീഷ്യൽ അന്വേഷണം വേണം. ഉഷ്ണ തരംഗത്തിനിടയിലാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. അവർക്ക് നഷ്ടപരിഹാരം നൽകണം. ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം. എൻടിഎ പൂർണമായും അവസാനിപ്പിക്കണം', വിപി സാനു കൂട്ടിച്ചേർത്തു.

അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ഡൽഹിയിൽ ബിജെപി ഓഫീസിലേക്ക് കോണ്ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആദ്യമായാണ് ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. സ്ഥലത്ത് ഇപ്പോഴും സംഘര്ഷാവസ്ഥ തുടരുകയാണ്. ജലപീരങ്കി ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനങ്ങൾ പൊലീസ് സജ്ജമാക്കിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. പട്നയില് ഉള്പ്പെടെ വിവിധയിടങ്ങളിലും കോണ്ഗ്രസിന്റെ നേതൃത്വത്തില് പ്രതിഷേധ മാര്ച്ച് നടന്നുണ്ട്. പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. കേരളത്തിലും വിവിധയിടങ്ങളില് പ്രതിഷേധ സമരം നടന്നു. നീറ്റ് പരീക്ഷാ ക്രമക്കേടില് പ്രതിഷേധിച്ച് കെഎസ്യു തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജി ഓഫീസിലേക്ക് മാര്ച്ച് നടത്തി.

'എയ്ഡഡ് കൊള്ള': തട്ടിപ്പുവീരന് വി സി പ്രവീണ് അറസ്റ്റില്, REPORTER BIG IMPACT
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us