
കണ്ണൂര്: കൂത്തുപറമ്പ് ആളൊഴിഞ്ഞ പറമ്പില് നിന്നും സ്റ്റീല് ബോംബുകള് കണ്ടെത്തി. ആമ്പിലാട് റോഡിനടുത്ത് ആളൊഴിഞ്ഞ പറമ്പില് ചാക്കില് കെട്ടിയ നിലയിലാണ് ബോംബുകള് കണ്ടെത്തിയത്. എരഞ്ഞോളിയില് നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില് നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്.