ജാതിസംവരണം അവസാനിപ്പിക്കണമെന്ന് എൻഎസ്എസ്; എല്ലാം വോട്ട് രാഷ്ട്രീയമെന്ന് സുകുമാരൻനായരുടെ വിമർശനം

ജാതി സംവരണം വോട്ട് രാഷ്ട്രീയം മാത്രം കണക്കിലെടുത്താണെന്നും അവ രാജ്യത്ത് വർഗീയത വളർത്തുകയും ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നുമാണ് എൻഎസ്എസ് വിമർശനം

dot image

കോട്ടയം; രാജ്യത്ത് ജാതിസംവരണം അവസാനിപ്പിക്കണമെന്ന് എൻഎസ്എസ്. ഇന്ന് ചേർന്ന എൻഎസ്എസ് ബഡ്ജറ്റ് സമ്മേളനത്തിലായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ ജാതിസംവരണം നിർത്തലാക്കണമെന്ന ആവശ്യമുന്നയിച്ചത്.

ജാതി സംവരണം വോട്ട് രാഷ്ട്രീയം മാത്രം കണക്കിലെടുത്താണെന്നും അവ രാജ്യത്ത് വർഗീയത വളർത്തുകയും ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നുമാണ് എൻഎസ്എസ് വിമർശനം. ജാതിമത ഭേദമന്യേ എല്ലാവരെയും സമന്മാരായി കാണുന്ന ബദൽ സംവിധാനമാണ് വേണ്ടത്. ജാതിസമുദായങ്ങളുടെ സമ്മർദ്ദ തന്ത്രത്തിന് വഴങ്ങിയുള്ള, രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണവും ജാതി സെൻസസിനായുള്ള മുറവിളിയുമെന്നും ജി സുകുമാരൻനായർ കൂട്ടിച്ചേർത്തു.

മുൻപും സുകുമാരൻനായർ ജാതിസംവരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജാതിമത വ്യത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഉത്തരവാദിത്വമുണ്ടെന്നും എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും എന് എസ് എസ് ജനറല് സെക്രട്ടറി ജി സുകുമാരൻ നായർ മുൻപ് പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us