ഒ ആർ കേളു മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഇന്ന്

വയനാട്ടിൽ നിന്ന് സിപിഐഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവും മാനന്തവാടി എംഎൽഎയുമാണ് ഒ ആർകേളു

dot image

തിരുവനന്തപുരം: ഒ ആർ കേളു എംഎല്എ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലുമണിക്ക് രാജ്ഭവനിൽ ആണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. കെ രാധാകൃഷ്ണൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില് പട്ടിക ജാതി പട്ടിക ക്ഷേമ വകുപ്പ് മന്ത്രിയായാണ് ഒആർ കേളു സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന് രാജ്ഭവൻ അറിയിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. വയനാട്ടിൽ നിന്ന് സിപിഐഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവും മാനന്തവാടി എംഎൽഎയുമാണ് ഒആർകേളു. ഒ ആർ കേളു മന്ത്രിയാകുന്നതോടെ മന്ത്രിസഭയിൽ വയനാടിന് പ്രാതിനിധ്യം ലഭിക്കും. ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റു കൂടിയാണ് ഒ ആർ കേളു.

കെ രാധാകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന ദേവസ്വം വകുപ്പ് കേളുവിന് നൽകാത്തതിൽ വിമർശനം ഉയർന്നിരുന്നു. പകരം, ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നൽകാനാണ് സിപിഐഎം തീരുമാനം.

സ്പീക്കർ ആയിരുന്നതിനാൽ എംബി രാജേഷിന് സഭാ നടപടികളിൽ കൂടുതൽ ഇടപെടാൻ ആകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കൂടുതൽ കരുതലും സൂക്ഷ്മതയും വേണ്ട വകുപ്പാണ് ദേവസ്വം എന്ന് വിലയിരുത്തിയാണ് വി എൻ വാസവനെ ചുമതല ഏൽപ്പിക്കുന്നത്. വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനവും ഇന്ന് പുറത്തിറങ്ങും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us