എസ്ഡിപിഐ വോട്ട് വാങ്ങിയാണ് രാഹുല് ഗാന്ധി ജയിച്ചതെന്ന് ആരോപിച്ച് എ സി മൊയ്തീന്

'ജില്ലാ കമ്മിറ്റി വിമര്ശനം എന്ന് പറഞ്ഞ് സിപിഐഎമ്മിനെ പേടിപ്പിക്കണ്ട.'

dot image

തിരുവനന്തപുരം: വയനാട്ടില് യുഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്ന രാഹുല് ഗാന്ധിയുടെ വിജയം എസ്ഡിപിഐ വോട്ട് വാങ്ങിയാണെന്ന് ആരോപിച്ച് എ സി മൊയ്തീന് എംഎല്എ. പ്രത്യേക സാഹചര്യത്തില് യുഡിഎഫ് ജയിച്ചെന്നും അതില് അഹങ്കരിക്കരുതെന്നും അദ്ദേഹം നിയമസഭയില് പറഞ്ഞു.

അക്രമമില്ലാതെ തൃശൂര് ഡിസി യോഗം കൂടാന് കോണ്ഗ്രസിനാകുമോ?. ജില്ലാ കമ്മിറ്റി വിമര്ശനം എന്ന് പറഞ്ഞ് സിപിഐഎമ്മിനെ പേടിപ്പിക്കണ്ട. പ്രത്യേക സാഹചര്യത്തില് യുഡിഎഫ് ജയിച്ചു. അതില് അഹങ്കരിക്കരുതെന്നും എ സി മൊയ്തീന് പറഞ്ഞു.

ചില സുന്ദരികള് തെരഞ്ഞെടുപ്പ് കാലത്ത് മോഹിനികളായി മാറുന്നുവെന്ന് മുസ്ലിം ലീഗിനെ ലക്ഷ്യമിട്ട് എ സി മൊയ്തീന് പറഞ്ഞു. എല്ലാവരും തന്നെ തേടി വരികയാണെന്ന് ഇവര് ധരിക്കും. ചില സുന്ദരികള് അവരെ ലക്ഷ്യം വെച്ചിരിക്കുന്നു എന്ന് കരുതി മോഹിനികളായി മാറുകയാണ്. ആ മോഹിനിയുടെ തട്ടമിട്ട് വയനാട്ടില് തിരഞ്ഞെടുപ്പ് പ്രചരണം നടത്താന് കഴിഞ്ഞോ എന്ന് ആലോചിക്കണം. സ്വന്തം കൊടി പോലും വയനാട്ടില് കാണിക്കാന് കഴിഞ്ഞിട്ടില്ല. എസ്ഡിപിഐയുടെ വോട്ടു വാങ്ങി നേടിയ വയനാട് ജയത്തില് അഹങ്കരിക്കേണ്ടെന്നും എ സി മൊയ്തീന് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us