വയനാടിനെ വിറപ്പിച്ചത് 10 വയസുള്ള ആൺ കടുവ; മുൻവശത്തെ പല്ല് കൊഴിഞ്ഞ നിലയിൽ

വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള തോൽപ്പെട്ടി 17 എന്ന 10 വയസ്സുള്ള ആൺ കടുവയാണ് ഇന്നലെ കൂട്ടിലായത്

dot image

കൽപ്പറ്റ: വയനാട് കേണിച്ചിറയിൽ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി വിതച്ച കടുവ കൂട്ടില്. കടുവയുടെ മുൻവശത്തെ പല്ല് കൊഴിഞ്ഞ നിലയിലാണ്. വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള തോൽപ്പെട്ടി 17 എന്ന 10 വയസുള്ള ആൺ കടുവയാണ് ഇന്നലെ കൂട്ടിലത്. കൂട്ടിൽ കുടുങ്ങാതിരുന്ന കടുവയെ നിരവധി തവണ നാട്ടുകാർ കണ്ടതോടെ വനം വകുപ്പിനെതിരെ നാട്ടുകാരിൽ നിന്ന് വലിയ തരത്തിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.

മയക്ക് വെടി വയ്ക്കാനായി ഉത്തരവിറങ്ങിയെങ്കിലും ദൗത്യത്തിനു മുൻപേ കടുവ കൂട്ടിലായതോടെ പ്രദേശവാസികളുടെ കടുവ ഭീതി ഒഴിഞ്ഞു. സുൽത്താൻബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്കാണ് കടുവയെ മാറ്റിയിരിക്കുന്നത്. വെറ്റിനറി സംഘത്തിന്റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാകും കടുവയെ മറ്റെവിടേക്കെങ്കിലും മാറ്റുന്ന കാര്യം തീരുമാനിക്കുക.

ഇന്നലെ പുലർച്ചെ രണ്ടു പശുക്കളെ കൊന്ന തൊഴുത്തിലാണ് കടുവ വീണ്ടും എത്തിയത്. രാത്രി ഒൻപത് മണിയോട് കൂടിയാണ് കടുവയെത്തിയത്. പ്രദേശത്ത് കടുവയെ വീഴുത്തുന്നതിനായി കൂട് സ്ഥാപിച്ചിരുന്നു. കടുവയുള്ളിടത്ത് പശുവിൻ്റെ ജഡവുമായി കൂട് സ്ഥാപിച്ചു. ആ കൂട്ടിലാണ് കടുവ കുടിങ്ങിയത്. കടുവയ്ക്ക് അവശതകൾ ഉള്ളതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.

കല്ലട ബസ് അപകടം: ഡ്രൈവർക്കെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us