'കനലൊരു തരി എന്ന പ്രയോഗം തന്നെ ശരിയാണോ? ശേഷിക്കനുസരിച്ച് പ്രവർത്തിക്കും': കെ രാധാകൃഷ്ണൻ

ഒരു ശേഷിയുണ്ടെന്നും അതിനനുസരിച്ച് മാത്രമല്ലേ പ്രവർത്തിക്കാൻ പറ്റുവെന്നും കെ രാധാകൃഷ്ണൻ

dot image

ന്യൂഡൽഹി: 'കനലൊരു തരി' പ്രയോഗത്തില്ർ പ്രതികരണവുമായി നിയുക്ത എംപി കെ രാധാകൃഷ്ണൻ. പാർലമെന്റിൽ പ്രവർത്തിക്കാൻ ഓരോരുത്തർക്കും ഒരോ ശേഷിയുണ്ടെന്നും അതിനനുസരിച്ച് മാത്രമല്ലേ പ്രവർത്തിക്കാൻ പറ്റൂവെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു കെ രാധാകൃഷ്ണന്റെ പ്രതികരണം.

'നിയമസഭയിലും മറ്റും പ്രവർത്തിച്ച അനുഭവം ഉണ്ടെങ്കിലും ഞാനൊരു പുതിയ പാർലമെന്റ് അംഗമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ മുന്നിലെത്തിക്കാനാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷം തന്നെ വലിയ കരുത്തോട് കൂടിയാണ് സഭയിൽ ഇടപെടാൻ പോകുന്നത്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനുള്ള എല്ലാ ഇടപെടലും നടത്തും'; കെ രാധാകൃഷ്ണൻ പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിൽ ഏറെ വൈറലായ ദിവ്യ എസ് അയ്യരുടെ 'ആശ്ലേഷ' ചിത്രത്തിനോടും എംപി പ്രതികരിച്ചു. ചിത്രത്തിനെ വലിയ രീതിയിൽ ചർച്ചയാക്കേണ്ട കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആ 'ആശ്ലേഷം' അങ്ങനെ ചർച്ച ചെയ്യേണ്ട ആവശ്യമില്ല; കെ രാധാകൃഷ്ണൻ

കെ രാധാകൃഷ്ണൻ എംപിയായതോടെ ഒഴിവ് വന്ന മന്ത്രിപദവി മാനന്തവാടി എംഎൽഎ ഓ ആർ കേളുവിനാണ് സിപിഐഎം നൽകിയത്. കഴിഞ്ഞ ദിവസം അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ചടങ്ങിനെത്തി. കേരള മന്ത്രിസഭയുടെ ചരിത്രത്തിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം. നേരത്തെ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള പി കെ ജയലക്ഷ്മി യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു.

പട്ടിക ജാതി-പട്ടിക ക്ഷേമ വകുപ്പ് മന്ത്രിയായാണ് അദ്ദേഹം ചുമതലയേൽക്കുക. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എംഎൽഎമാർ സിപിഐഎമ്മിലില്ല. ആദിവാസി വിഭാഗത്തിൽ നിന്നുളള നേതാവാണ് കേളു.

പട്ടിക വർഗ വിഭാഗത്തിൽ നിന്നുളള ആരെയും ഇതുവരെ സിപിഐഎം മന്ത്രിയാക്കിയിട്ടില്ല. സിപിഐഎം വർഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡന്റാണ് കേളു. 2016 ലാണ് ഒ ആര് കേളു ആദ്യം നിയമസഭയിലെത്തിയത്. തുടര്ച്ചയായ 10 വര്ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കുറിച്യ സമുദായത്തില് നിന്നുള്ളയാളാണ് അദ്ദേഹം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us