ആ 'ആശ്ലേഷം' അങ്ങനെ ചർച്ച ചെയ്യേണ്ട ആവശ്യമില്ല; കെ രാധാകൃഷ്ണൻ

ചിത്രം വൈറലാകുകയും അനുകൂലമായും പ്രതികൂലമായും നിരവധി അഭിപ്രായങ്ങൾ വരികയും ചെയ്തിരുന്നു

dot image

ന്യൂഡൽഹി: ദിവ്യ എസ് അയ്യർ തന്നെ ആശ്ലേഷിക്കുന്ന ചിത്രത്തിനെ വലിയ രീതിയിൽ ചർച്ചയാക്കേണ്ട കാര്യമില്ലെന്ന് നിയുക്ത എംപി കെ രാധാകൃഷ്ണൻ. റിപ്പോർട്ടർ ടിവിയോടായിരുന്നു പ്രതികരണം.

'നിയമസഭയിലും മറ്റും പ്രവർത്തിച്ച അനുഭവം ഉണ്ടെങ്കിലും ഞാനൊരു പുതിയ പാർലമെന്റ് അംഗമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ മുന്നിലെത്തിക്കാനാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷം തന്നെ വലിയ കരുത്തോട് കൂടിയാണ് സഭയിൽ ഇടപെടാൻ പോകുന്നത്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനുള്ള എല്ലാ ഇടപെടലും നടത്തും'; കെ രാധാകൃഷ്ണൻ പറഞ്ഞു

മന്ത്രിസ്ഥാനം രാജിവെച്ചശേഷം കെ രാധാകൃഷ്ണനെ സന്ദര്ശിച്ച ദിവ്യ എസ് അയ്യര് അദ്ദേഹത്തെ ആശ്ലേഷിക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം വൈറലാകുകയും അനുകൂലമായും പ്രതികൂലമായും നിരവധി അഭിപ്രായങ്ങൾ വരികയും ചെയ്തിരുന്നു. 'കനിവാര്ന്ന വിരലാല് വാര്ത്തെടുത്തൊരു കുടുംബം.രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ,സര്... എന്നിങ്ങനെ പല വാത്സല്യവിളികള് കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രി വസതിയില് യാത്രയയക്കാനെത്തിയ കുടുംബാംഗങ്ങള്ക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടര് വസതിയില് നിന്നും ഞാന് ഇറങ്ങുമ്പോള് അന്ന് അദ്ദേഹത്തിന്റെ സ്നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കല് കൂടി നുകര്ന്നപോല്' എന്നായിരുന്ന ദിവ്യ എസ് അയ്യർ ചിത്രത്തിനിട്ട അടിക്കുറിപ്പ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us