പ്ലസ് വണ് സീറ്റ് പ്രതിസന്ധി: യുവജനസംഘടനകളുടെ മാര്ച്ച്, സംഘര്ഷം

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

dot image

കോഴിക്കോട്: മലബാറിലെ പ്ലസ് വണ് സീറ്റ് പ്രതിസന്ധിയില് പ്രതിഷേധം ശക്തമാക്കി യുവജന സംഘനടകള്. കോഴിക്കോട് ആര്ഡിഡി ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്ച്ചില് സംഘര്ഷമുണ്ടായി. ഓഫീസ് പൂട്ടിയിടാന് പ്രവര്ത്തകര് ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.

മലപ്പുറം ആര്ഡിഡി ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ മാര്ച്ചും സംഘര്ഷത്തില് കലാശിച്ചു. പ്രവര്ത്തകരും പൊലീസും തമ്മില് ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രവര്ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ കെഎസ്യു പ്രവര്ത്തകരും പ്രതിഷേധവുമായെത്തി. ബലം പ്രയോഗിച്ചാണ് പ്രവര്ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

മലപ്പുറത്ത് ഫ്രറ്റേണിറ്റി പ്രവര്ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയാണ് ഉപരോധിച്ചത്. റോഡില് കിടന്നായിരുന്നു പ്രതിഷേധം. പ്രവര്ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫ്രറ്റേണിറ്റി ഉപരോധത്തില് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാത്ത വിദ്യാര്ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തിരുന്നു.

dot image
To advertise here,contact us
dot image