ഒ ആര് കേളുവിന് ഇരിപ്പിടം രണ്ടാം നിരയിലേക്ക്; കെ രാധാകൃഷ്ണന്റെ സീറ്റിലേക്ക് ധനമന്ത്രി

നേരത്തെ കെ രാധാകൃഷ്ണന്റെ ഇരിപ്പിടം മുഖ്യമന്ത്രിക്ക് തൊട്ടരികിലായി രണ്ടാം സീറ്റിലായിരുന്നു

dot image

തിരുവനന്തപുരം: നിയമസഭയില് മന്ത്രിമാരുടെ സീറ്റുകളില് മാറ്റം. പാര്ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം നിയമസഭയിലെത്തിയ ഒ ആര് കേളുവിന് ഇരിപ്പിടം രണ്ടാം നിരയിലേക്ക് മാറി. നേരത്തെ കെ രാധാകൃഷ്ണന്റെ ഇരിപ്പിടം മുഖ്യമന്ത്രിക്ക് തൊട്ടരികിലായി രണ്ടാം സീറ്റിലായിരുന്നു. ഇവിടേക്ക് ധനമന്ത്രി കെ എന് ബാലഗോപാല് എത്തി.

റവന്യൂ മന്ത്രി കെ രാജനാണ് മൂന്നാമത്തെ ഇരിപ്പിടം. ഇന്നലെയാണ് മാനന്തവാടി എംഎല്എ ഒ ആര് കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കര്, മന്ത്രിമാര്, ഉന്നത ഉദ്യോഗസ്ഥര്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര് ചടങ്ങിനെത്തിയിരുന്നു. കേരള മന്ത്രിസഭയുടെ ചരിത്രത്തില് പട്ടിക വര്ഗ വിഭാഗത്തില് നിന്നുള്ള രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം.

ആഴത്തില് ഇറങ്ങിച്ചെന്ന് കാര്യങ്ങള് ചെയ്യുമെന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മന്ത്രി ഒ ആര് കേളു പറഞ്ഞു. ക്ഷേമപദ്ധതികള് വേഗത്തില് നടപ്പിലാക്കാന് മുന്ഗണന നല്കും. സഭ കഴിഞ്ഞ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. സര്ക്കാര് നയത്തിന് അനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us