തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു. മൂന്നേകാൽ ലക്ഷത്തോളം വിദ്യാർത്ഥികളാണ് പ്ലസ് വണ്ണിലേക്ക് സ്ഥിര പ്രവേശനം നേടിയത്. അക്കാദമിക ജീവിതത്തിലെ വഴിത്തിരിവാണ് പ്ലസ് വൺ കോഴ്സ് എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു
സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടയാണ് സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. 3,43,537 വിദ്യാർത്ഥികളാണ് 2,076 സർക്കാർ, എയിഡഡ്, അൺ എയിഡഡ് ഹയർസെക്കൻ്ററി സ്കൂളുകളിലായി പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടിയത്. ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെൻ്ററി അലോട്മെൻ്റ് വഴി അഡ്മിഷൻ ലഭിക്കും എന്നും നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെൻ്ററി അലോട്മെൻ്റ് വഴി അഡ്മിഷൻ ലഭിക്കും എന്നും നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാര്ത്ഥി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചേർക്കും. വിദ്യാര്ത്ഥി സംഘടനകള് സമരത്തില് നിന്നും പിന്മാറണമെന്നും കോഴിക്കോട് കണ്ണൂര്, വയനാട് ജില്ലകളില് സീറ്റിന്റെ കുറവില്ലെന്നും മന്ത്രി പറഞ്ഞു. കാസര്കോട് ജില്ലയില് 252 സീറ്റുകളുടെ കുറവുണ്ടെന്നും അതിന് പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയില് ഏഴ് താലൂക്കുകളില് സീറ്റ് പ്രതിസന്ധിയില്ല. മലപ്പുറം ജില്ലയില് സീറ്റുകള് അനുവദിച്ചില്ലെന്ന ആരോപണം മന്ത്രി തള്ളി.
ഹയര്സെക്കണ്ടറി പൊതുവിദ്യാലയങ്ങളുടെ സീറ്റ് മാത്രം വെച്ചുകൊണ്ട് പ്ലസ് വണ് പ്രവേശത്തിന് നിലവില് സ്ഥിതിയുണ്ട്. മലപ്പുറം ജില്ലയില് 82,466 അപേക്ഷകള് വന്നു. ഇതില് 7,606 പേര് ജില്ലയ്ക്ക് പുറത്തുള്ളവരാണ്. അത് മാറ്റിയാല് 74,860 പേര് ജില്ലയ്ക്കകത്തുള്ളവരാണ്. 4,352 പേര്ക്ക് മറ്റ് ജില്ലകളില് പ്രവേശനം ലഭിച്ചു. ഇത് കഴിഞ്ഞാല് 78,114 പേരാണുള്ളത്. അലോട്ട് മെന്റ് നല്കിയിട്ടും പ്രവേശനം നേടാത്ത 11,546 പേരുണ്ട്. മാനേജ്മെന്റ് ക്വേട്ടയിലും കമ്മ്യൂണിറ്റി, സ്പോട്സ്, എംഎആര്എസ്, അണ്എയിഡഡ് സ്കൂളുകളിലായി 4992 പേരുണ്ടെന്നും മന്ത്രി പറഞ്ഞു.