കുട്ടിക്ക് ഭക്ഷ്യവിഷബാധ, ടിക്കറ്റ് മാറിനൽകിയില്ല; എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി, യുവാവ് പിടിയിൽ

മലപ്പുറം സ്വദേശി സുഹൈബിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം പിടികൂടിയത്

dot image

കൊച്ചി : ലണ്ടനിലേക്കുളള എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി സുഹൈബിനെയാണ് (30) നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം പിടികൂടിയത്. രാവിലെ 11.50ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ ലണ്ടൻ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച ദേഷ്യത്തിലായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാൾ മൊഴി നല്കിയതായാണു വിവരം.

ഒരാഴ്ച മുമ്പ് സുഹൈബും കുടുംബവും ലണ്ടനിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിയിരുന്നു. യാത്രക്കിടയിൽ വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ചെന്നും കുട്ടിക്ക് അത് മൂലം ഭക്ഷ്യ വിഷബാധയുണ്ടായെന്നുമാണ് ഇയാൾ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ എയർ ഇന്ത്യ അധികൃതർ അതിന് തയ്യാറായില്ല. ഇതിൽ പ്രകോപിതനായായിരുന്നു സുഹൈബിന്റെ ബോംബ് ഭീഷണി .

ലണ്ടനിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സുഹൈബിൻ്റെ പേരിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു.

പന്നിയങ്കരയിൽ ഇനി മുതൽ പ്രദേശവാസികളും ടോൾ നൽകണം; പ്രതിഷേധം ശക്തം
dot image
To advertise here,contact us
dot image