ആർസിസിയിലെ ഡാറ്റാ ചോർത്തൽ; ഹാക്കർമാർ ചോർത്തിയത് സുപ്രധാന രേഖകൾ, ചികിത്സ തടസ്സപ്പെടുത്താനും ശ്രമം

റേഡിയേഷൻ വിഭാഗത്തിലെ ചികിത്സ തടസ്സപ്പെടുത്താനാണ് ശ്രമം നടന്നത്. മോചന ദ്രവ്യം നൽകിയില്ലെങ്കിൽ ചികിത്സാ വിവരങ്ങൾ തിരിച്ച് നൽകില്ലെന്നായിരുന്നു ഭീഷണി.

dot image

തിരുവനന്തപുരം: റീജണൽ കാൻസർ സെൻ്ററിലെ ഡാറ്റ ചോർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രോഗികളുടെ ചികിത്സാ വിവരങ്ങൾ പൂർണ്ണമായും ചോർത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ആധാർ കാർഡ് വിവരങ്ങൾ ഉൾപ്പെടെയാണ് ഹാക്കർമാർ കൈവശപ്പെടുത്തിയത്. ചികിത്സ തടസ്സപ്പെടുത്താനും ശ്രമം നടന്നിട്ടുണ്ട്. റേഡിയേഷൻ വിഭാഗത്തിലെ ചികിത്സ തടസ്സപ്പെടുത്താനാണ് ശ്രമം നടന്നത്. മോചന ദ്രവ്യം നൽകിയില്ലെങ്കിൽ ചികിത്സാ വിവരങ്ങൾ തിരിച്ച് നൽകില്ലെന്നായിരുന്നു ഭീഷണി.

സർവറുകൾ നിയന്ത്രണത്തിൽ ആക്കിയായിരുന്നു ഹാക്കർമാരുടെ ഭീഷണി. ഡാറ്റ ചോർത്തലിൽ അന്വേഷണം തുടരുകയാണ്. കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ സൈബര് ആക്രമണങ്ങളില് ഒന്നാണ് തിരുവനന്തപുരം റീജണല് ക്യാന്സര് സെന്ററില് ഉണ്ടായത്. ഇരുപത് ലക്ഷത്തോളം രോഗികളുടെ വ്യക്തിവിവരങ്ങള് ഉള്പ്പടെ ഹാക്കര്മാര് കൈവശപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഏപ്രില് 28നാണ് ആര്സിസിയിലെ സെര്വറുകള് ഹാക്ക് ചെയ്യപ്പെട്ടത്. 14 സെര്വറുകളില് 11ലും ഹാക്കര്മാര് കടന്നുകയറി. ഇ മെയില് വഴിയാണ് ഹാക്കര്മാര് ആര്സിസിയുടെ നെറ്റ് വര്ക്കിലേക്ക് പ്രവേശിച്ചത്. വിദേശ സൈബർ ഹാക്കർമാരാണ് ഡാറ്റ ചോർത്തിയത്.

സൈബര് ആക്രമണത്തില് റേഡിയേഷന് വിഭാഗത്തിന്റെ പ്രവര്ത്തനം സ്തംഭിച്ചു. ഡാറ്റകള് തിരിച്ച് നല്കാന് 100 മില്ല്യണ് അമേരിക്കന് ഡോളറാണ് ഹാക്കര്മാര് ആവശ്യപ്പെട്ടത്. ആര്സിസി ഡയറക്ടര് ഡോ. രേഖ നായരുടെ പരാതിയില് സൈബര് പൊലീസ് അന്വേഷണം തുടങ്ങിയത്. കേന്ദ്ര രഹസ്യാനേഷണ വിഭാഗവും ഇന്ത്യന് കംപ്യൂട്ടര് എമര്ജന്സി ടീമും സമാന്തരമായി ഡാറ്റാ മോഷണം അന്വേഷിക്കുന്നുണ്ട്. ഹാക്കര്മാരെ കുറിച്ച് ചില സൂചനകള് ലഭിച്ചതായാണ് അന്വേഷണ സംഘത്തില് നിന്നും ലഭിക്കുന്ന വിവരം. 2022-ല് ദില്ലിയിലെ എയിംസിലും സമാനമായി ഡാറ്റാ മോഷണം നടന്നിരുന്നു.

ചികിത്സാ വിവരങ്ങള് സൈബര് വിദഗ്ധരുടെ സഹായത്തോടെ തിരിച്ചെടുത്തതായി ആര്സിസി അധികൃതര് അറിയിച്ചിട്ടുണ്ട്. ആര്സിസിയിലെ സൈബര് ആക്രമണത്തെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡാറ്റാ മോഷണത്തിന് പിന്നില് മരുന്ന് കമ്പനികള്ക്ക് പങ്കാളിത്തമുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us