കൊച്ചുവേളിയിലെ തീപിടിത്തം നിയന്ത്രണവിധേയം, തീയണച്ചത് ഏറെ പണിപ്പെട്ട്

തീപിടിത്തത്തിൽ സമീപത്തെ സ്ഥാപനങ്ങളുടെയടക്കകം ജനൽചില്ലുകൾ തകർന്നു

dot image

തിരുവനന്തപുരം: കൊച്ചുവേളി വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ വൻ തീപിടിത്തം നിയന്ത്രണവിധേയം. പവർ പാക്ക് പോളിമേഴ്സ് എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്.

പുലർച്ചെ മൂന്നരയോടെയുണ്ടായ തീപിടിത്തം ജില്ലയിലെ നിരവധി ഫയർഫോഴ്സ് യൂണിറ്റുകളെത്തി ഏറെ പണിപ്പെട്ടാണ് അണച്ചത്. കമ്പനിയിലെ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. തീപിടിത്തത്തിൽ സമീപത്തെ സ്ഥാപനങ്ങളുടെയടക്കം ജനൽചില്ലുകൾ തകർന്നു. എന്താണ് തീപിടിത്തത്തിന്റെ കാരണമെന്ന് വ്യക്തമല്ല.

കെട്ടിടത്തിന് നല്ല പഴക്കമുണ്ടായിരുന്നതിനാലും പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരുന്നതിനാലും സ്ഥാപനത്തിനുള്ളിലേക്ക് കയറിച്ചെന്ന് തീയണയ്ക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നില്ല. അതിനാൽ ജനൽചില്ലുകൾ തകർത്ത് അതിലൂടെ വെള്ളമൊഴിച്ചാണ് തീ അണച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us