
തിരുവനന്തപുരം: കൊച്ചുവേളി വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം. പവർ പാക്ക് പോളിമേഴ്സ് എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം
ജില്ലയിലെ എല്ലാ ഫയർഫോഴ്സ് യൂണിറ്റുകളും സംഭവസ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം രണ്ട് മണിക്കൂറുകളായി തുടരുകയുമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.