സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ; കോടതി വിധി നടപ്പാക്കാതിക്കാൻ സർക്കാർ ഒത്തുകളിക്കുന്നുവെന്ന് ആരോപണം

സഭാ കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണം

dot image

കോട്ടയം: സർക്കാരിനെതിരെ ഓർത്തഡോക്സ് സഭാ മാധ്യമ വിഭാഗം പ്രസിഡൻ്റ് ഡോ. യുഹാനോൻ മാർ ദിയസ് കോറസ് മെത്രാപോലീത്ത. സഭാ കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പ്രതൃക്ഷമായും പരോക്ഷമായും വിധി നടപ്പാക്കാതിരിക്കാൻ പിന്തുണ നൽകുന്നുണ്ട്. എതിർ വിഭാഗം സ്ത്രീകളെയും കുട്ടികളെയും മുൻനിർത്തി കോടതി വിധി നടപ്പിലാക്കുന്നത് തടയുകയാണെന്നും ദേവലോകം അരമനയില് നടത്തിയ വാര്ത്താ സമ്മേളനത്തില് പറഞ്ഞു.

വിധി നടപ്പിലാക്കാമെന്ന് കോടതികളോട് പറയും. എന്നാൽ പുറത്തുവന്ന് അത് ചെയ്യാതിരിക്കാന് പുകമറകളും നടപടിക്രമങ്ങളും സൃഷ്ടിക്കുന്നുവെന്നും ഓർത്തഡോക്സ് സഭ ആരോപിച്ചു. നിയമപരമായ ഉത്തരവാദിത്തത്തില് നിന്നും ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്നിന്നും സര്ക്കാര് ഒളിച്ചോടുന്നത് ഭൂഷണമല്ല.

തൃശ്ശൂർ, അങ്കമാലി ഭദ്രാസനങ്ങളിൽ കോടതി വിധി നടപ്പാക്കാതിക്കാൻ നാടകങ്ങൾ നടക്കുകയാണെന്ന് ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ ആരോപിച്ചു. സർക്കാർ ഒത്തുകളിക്കുന്നതായി സംശയമുണ്ട്. തിരഞ്ഞെടുപ്പിൽ എതിർവിഭാഗം നൽകിയ പരസ്യ പിന്തുണയാണോ സർക്കാരിൻ്റെ സമീപനത്തിനു കാരണം? തിരഞ്ഞെടുപ്പ് ഫലം കൂടി വിലയിയിരുത്തി സർക്കാർ ചിന്തിക്കണമെന്നും സഭാ സെക്രട്ടറി ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image