തിരുവനന്തപുരം: കേരളാ ബാങ്കിനെ തരംതാഴ്ത്തി റിസര്വ് ബാങ്ക്. സി ക്ലാസ് പട്ടികയിലേക്കാണ് ബാങ്കിനെ തരംതാഴ്ത്തിയത്. നബാര്ഡിന്റെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വായ്പാ വിതരണത്തിലടക്കം കടുത്ത നിയന്ത്രണമുണ്ടാകും.
കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളില് വ്യക്തിഗത വായ്പ നല്കാനാവില്ല. നേരത്തെ നല്കിയിട്ടുള്ള വായ്പകള് ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കണം. ഇക്കാര്യം വ്യക്തമാക്കി കേരള ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചിട്ടുണ്ട്.