അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം; വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ മരിച്ച പെണ്കുട്ടിയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു

dot image

മലപ്പുറം: കേരളത്തില് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു വിദ്യാർത്ഥി കൂടെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. രാമനാട്ടുകര സ്വദേശിയായ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. വിദ്യാർത്ഥിയുടെ സ്രവം വിദഗ്ദ പരിശോധനക്കായി മംഗളൂരുവിലെ ലാബിലേക്കയച്ചു. കഴിഞ്ഞ മാസം 16 ന് വിദ്യാർത്ഥി ഫറൂഖ് കോളജിന് സമീപത്തെ അച്ചൻകുളത്തിൽ ഏറെ നേരം കുളിച്ചിരുന്നു. ഇങ്ങനെയാവാം അണുബാധയുണ്ടായതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ മരിച്ച പെണ്കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കണ്ണൂര് തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യ രാഘേഷിന്റെയും മകള് ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ് 12-നാണ് കുട്ടി മരിച്ചത്.

അമീബ ശരീരത്തില് പ്രവേശിച്ചാൽ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള് കാണുകകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവെങ്കിൽ, ഈ കുട്ടിക്ക് പൂളില് കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള് കണ്ടുതുടങ്ങിയത്. ജനുവരി 28-ന് യാത്രപോയ കുട്ടിക്ക് മെയ് എട്ടിനാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. നട്ടെല്ലില് നിന്നുള്ള നീരിന്റെ പരിശോധനയില് അമീബിക് ട്രോഫോ സോയിഡ്സ് കാണപ്പെടുകയും അമീബിക് മെനിന്ഞ്ചോ എന്സെഫലൈറ്റസിനുള്ള ആറ് മരുന്നുകള് കുട്ടിക്ക് നല്കുകയും ചെയ്തിരുന്നതായി കുട്ടിയെ ചികിൽസിച്ച ഡോക്ടർ പ്രതികരിച്ചു.

'സിപിഐഎം ക്വട്ടേഷൻ സംഘങ്ങളെ സംരക്ഷിക്കുന്ന പാർട്ടിയല്ല'; മനു തോമസിനെ തള്ളി എം വി ജയരാജൻ

കേരളത്തിൽ ഇതിനു മുൻപ് 2019ൽ മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശിനിയായ അഞ്ചുവയസ്സുകാരി ഫദ്വയായിരുന്നു ഇതേ രോഗാണു മൂലം മരിച്ചത്. മൂന്നിയൂർ പുഴയിലിറങ്ങി കുളിച്ചതിനു ശേഷമാണ് കുട്ടിയിൽ രോഗലക്ഷണം കണ്ടത്. ഇതിന് ശേഷം യാതൊരു കാരണവശാലും കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങി കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ശേഷം 2020-ൽ മലപ്പുറത്തും കോഴിക്കോട്ടും 2022-ൽ തൃശ്ശൂരിലും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തിരുന്നു.

dot image
To advertise here,contact us
dot image