ഗ്രൂപ്പുണ്ടാക്കാൻ ചർച്ച നടത്തി, പാർട്ടിയെ കൊത്തിവലിക്കാൻ അവസരമൊരുക്കുന്നു; പി ജയരാജനെതിരെ മനു തോമസ്

പാർട്ടിയെ പലവട്ടം പ്രതിസന്ധിയിലാക്കിയ വ്യക്തിയാണെന്ന് പി ജയരാജനെന്ന് മനു തോമസ്

dot image

കണ്ണൂർ: സിപിഐഎം നേതാവ് പി ജയരാജനെ വെല്ലുവിളിച്ച് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ചർച്ച നടത്തിയെന്ന് മനു ആരോപിച്ചു. മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും കച്ചവടങ്ങൾ നടത്തി. പി ജയരാജൻ പാർട്ടിയെ കൊത്തിവലിക്കാൻ അവസരമൊരുക്കുകയാണെന്നും മനു തോമസ് ഫേസ്ബുക്കിലൂടെ മറുപടി നൽകി. പാർട്ടിയെ പലവട്ടം പ്രതിസന്ധിയിലാക്കിയ വ്യക്തിയാണ് പി ജയരാജനെന്നും മനു തോമസ് കുറ്റപ്പെടുത്തി. പാർട്ടിക്ക് അറിയാത്ത ജനങ്ങൾക്ക് അറിയാത്ത ഒന്നും തനിക്ക് മറച്ചുവെക്കാനില്ലെന്നും മനു തോമസ് പറഞ്ഞു.

മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീ. പി.ജയരാജൻ...

താങ്കൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക്

മാധ്യമങ്ങളിലൂടെ പാർട്ടിയെ കൊത്തി വലിക്കാൻ അവസരമൊരുക്കുകയാണ് താങ്കൾ' ചെയ്യുന്നത്.

ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിൽ ആക്കിയ' ആളാണ് താങ്കൾ..ഓർമ്മയുണ്ടാകുമല്ലോ പലതും.

താങ്കളുടെ' ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ്

താങ്കൾ' സ്വന്തം' ഫാൻസുകാർക്ക് വേണ്ട കണ്ടൻ്റ് പാർട്ടിയുടെത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട്' എന്തായാലുംനമ്മുക്കൊരു സംവാദം തുടങ്ങാം ''

ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും

വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ 'കോപ്പി'കച്ചവടങ്ങളും എല്ലാം നമ്മുക്ക്' പറയാം

ഈയടുത്ത് പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ചർച്ച നടത്തിയതടക്കം

എല്ലാം ജനങ്ങൾ അറിയട്ടെ

പാർട്ടിക്കറിയാത്ത ജനങ്ങൾക്കറിയാത്ത

ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല താങ്കൾക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കിൽ പറഞ്ഞോ...."

പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ട്ം😀

സ്വാഗതം...."

(ആർമിക്കാർക്ക് കമൻ്റ് ബോക്സ് തുറന്നു കൊടുത്തിട്ടില്ല

സംവാദത്തിന്' ഫാൻസുകാരെ അല്ല ക്ഷണിച്ചത് വെറുതെ സമയംകളയണ്ട )

സിപിഐഎം കണ്ണൂര് ജില്ലാ കമ്മിറ്റിയില് നിന്ന് മനു തോമസിനെ പുറത്താക്കിയിരുന്നു. പിന്നാലെ പാർട്ടിക്കെതിരെ വിമർശനവുമായി മനു രംഗത്തെത്തി. ഇതിനെതിരെ പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകിയിരുന്നു. പൊതുപ്രവര്ത്തകനായ തന്നെ ജനമധ്യത്തില് താറടിച്ചു കാണിക്കാനാണ് മനു തോമസിന്റെ ശ്രമമെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി ജയരാജന് അറിയിച്ചിരുന്നു.

സിപിഐഎമ്മിനെ കരിവാരി തേക്കാന് ശ്രമിക്കുകയാണ്. പാര്ട്ടിയില് നിന്ന് പുറത്തുപോയ ആള്ക്ക് അനീതിക്കെതിരായ പോരാളി പരിവേഷം നല്കുന്നു. മനു തോമസ് പാര്ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വെച്ച് ബോധപൂര്വ്വം തെറ്റായ ആരോപണങ്ങള് ഉന്നയിക്കുകയാണ്. പാര്ട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികള് പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂര് ജില്ലയിലെ പാര്ട്ടിക്കുള്ളതെന്നും പി ജയരാജന് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പില് പറയുന്നു.

പാര്ട്ടിയില് നിന്ന് പുറത്തുപോയ ഒരാളെ ഉപയോഗിച്ച് പാര്ട്ടിക്കെതിരെ എന്തെല്ലാം പറയിക്കാന് പറ്റും എന്നാണ് മാധ്യമങ്ങള് ശ്രമിക്കുന്നത് എന്നും അദ്ദേഹം വിമര്ശിച്ചു. 'കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവര്ത്തനവും നടത്താതെ വീട്ടിലിരുന്ന ആള്, എന്തിനേറെ പറയുന്നു അതിനിര്ണ്ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പില് പോലും പാര്ട്ടിക്കുവേണ്ടി പ്രവര്ത്തിക്കാത്തയാള് സ്വര്ണ്ണക്കടത്ത് ക്വട്ടേഷന് സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോള് ആരെയാണദ്ദേഹം കബളിപ്പിക്കാന് ശ്രമിക്കുന്നത്. അദ്ദേഹം പാര്ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്വ്വം തെറ്റായ ആരോപണങ്ങള് ഉന്നയിച്ചാല് അതിന് അരുനില്ക്കാന് പാര്ട്ടിയെ കിട്ടില്ല', പോസ്റ്റില് കുറിച്ചു. ഈ പോസ്റ്റിന് മറുപടിയായാണ് മനുവിന്റെ ഫേസ്ബുക്ക് കുറിപ്പ്.

dot image
To advertise here,contact us
dot image