എറണാകുളം: കേരത്തിലെ സഹകരണ സംഘങ്ങൾ ഉൽപാദിപ്പിച്ച തേയിലയും മരച്ചീനിയും ചക്കയുമൊക്കെ ഇനി അമേരിക്കൻ വിപണിയിലും ലഭ്യമാകും. സഹകരണ വകുപ്പിന്റെ നേതൃത്വത്തില് കയറ്റുമതി ചെയ്യുന്ന 12 ടണ് മൂല്യവര്ധിത കാര്ഷിക ഉല്പന്നങ്ങളുടെ ആദ്യ കണ്ടെയ്നര് മന്ത്രി വി.എന് വാസവന് ഫ്ളാഗ് ഓഫ് ചെയ്തു. വല്ലാര്പാടം കണ്ടെയ്നര് ടെര്മിനലില് നിന്നാണ് കയറ്റുമതി.
തങ്കമണി സഹകരണ സംഘത്തിന്റെ തേയിലപ്പൊടി, കാക്കൂര് സഹകരണസംഘത്തിന്റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയടങ്ങിയ കണ്ടെയ്നറാണ് പുറപ്പെട്ടത്. കേരളത്തിന്റെ കാര്ഷിക ഉല്പന്നങ്ങള്ക്കു വിദേശത്ത് വിപണി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കയറ്റുമതി.
കനത്ത മഴ: കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, സംസ്ഥാനത്ത് ഓറഞ്ച്, യെല്ലോ അലേർട്ടുകള്ഗുണനിലവാരമുള്ള മൂല്യവര്ധിത കാര്ഷിക ഉല്പന്നങ്ങള് സംസ്കരിച്ച് കയറ്റുമതിക്കായി തയ്യാറാക്കാൻ 30 സഹകരണ സ്ഥാപനങ്ങളെയാണ് സര്ക്കാര് തിരഞ്ഞെടുത്തത്. ഇതില് 3 സഹകരണ സംഘങ്ങളില് നിന്നുള്ള ഉല്പന്നങ്ങളാണ് ആദ്യമായി കയറ്റുമതി ചെയ്തത്. അടുത്ത മാസം 30 സഹകരണ സ്ഥാപനങ്ങളുടെയും ഉല്പ്പന്നങ്ങള് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.