മാസാവസാനമായി, രണ്ടാം ഗഡു ശമ്പളമെത്തിയില്ല; അനിശ്ചിതകാല സമരത്തിലേക്ക് കടക്കാന് കെഎസ്ആർടിസി

ശമ്പള പ്രതിസന്ധി ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ അനിശ്ചിതകാല സമരം എന്ന ആലോചനയിലേക്ക് കടക്കുകയാണ് പ്രതിപക്ഷ സംഘടനകൾ

dot image

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടരുന്നു. മാസാവസാനം ആയിട്ടും മെയ് മാസത്തെ രണ്ടാം ഗഡു ശമ്പളം പോലും നൽകിയിട്ടില്ല.ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ മുതൽ സമരത്തിന് ഒരുങ്ങുകയാണ് ജീവനക്കാർ. ടി ഡിഎഫിന്റെ നേതൃത്വത്തിൽ നാളെ ചീഫ് ഓഫീസ് ഉപരോധിച്ച് പ്രതിഷേധം നടത്തും. കെ എസ് ആർ ടി സി യിൽ അടുത്തമാസം മുതൽ ഒറ്റത്തവണയായി ശമ്പളം എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയെങ്കിലും, ഇതുവരെ കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു പോലും നൽകിയിട്ടില്ല.

ജീവനക്കാർക്ക് ശമ്പളത്തിന്റെ ആദ്യ ഗഡു നൽകിയത് മാസം പകുതി ആയപ്പോയാണ്.എല്ലാമാസവും അഞ്ചാം തീയതിക്ക് മുന്നേ ശമ്പളം നൽകും എന്നതായിരുന്നു സർക്കാരിന്റെ ഉറപ്പ്. കഴിഞ്ഞ മാസങ്ങളിലെല്ലാം പ്രതിഷേധവും ശക്തമാക്കിയിരുന്നു. ശമ്പള പ്രതിസന്ധി ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ അനിശ്ചിതകാല സമരം എന്ന ആലോചനയിലേക്ക് കടക്കുകയാണ് പ്രതിപക്ഷ സംഘടനകൾ.

40% വരെ ഇളവില് പരിശീലനം;കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളുടെ ഉദ്ഘാടനം ഇന്ന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us