
കൊച്ചി: മൂവാറ്റുപുഴ പെരുമ്പല്ലൂരിൽ വാഹനാപകടം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണംവിട്ട ജീപ്പ് ലോറിയിൽ ഇടിച്ച് മലക്കം മറിഞ്ഞ് വീട്ടിലേക്ക് ഇടിച്ചു കയറി വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശൻ (32) ആണ് മരിച്ചത്. ജീപ്പിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് 7.30 ഓടെയായിരുന്നു അപകടം.