പി ജയരാജന് പിന്നാലെ മനു തോമസിനെതിരെ തില്ലങ്കേരിയും ആയങ്കിയും; ഫേസ്ബുക്കിൽ പരസ്യമായ വെല്ലുവിളി

എന്തും പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധിക സമയം വേണ്ടെന്ന് ഓർത്താൽ നല്ലതെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ് പോസ്റ്റ്

dot image

കണ്ണൂർ: കണ്ണൂരിലെ സിപിഐഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയ മുൻ നേതാവ് മനു തോമസിന് ഭീഷണിയുമായി ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും. മനു തോമസിനെ പരസ്യമായി വെല്ലുവിളിച്ച് ആകാശും അർജുനും ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയാണ് ആകാശ് തില്ലങ്കേരി. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് അർജുൻ ആയങ്കി.

'എന്തും പറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധിക സമയം വേണ്ട' എന്ന് ഓർത്താൽ നല്ലതെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ് പോസ്റ്റ്. മാധ്യമങ്ങൾക്കും ബിസിനസ്സ് പങ്കാളികൾക്കും സംരക്ഷിക്കാൻ കഴിയില്ലെന്നും ആകാശ് തില്ലങ്കേരി പോസ്റ്റിൽ പറയുന്നു. നേതാവാകാൻ അടി കൊള്ളുന്നവനും ചോര വാർന്ന് ജീവിതം ഹോമിച്ച് നേതാവായവരും തമ്മിൽ ഒരുപാട് ദൂരമുണ്ടെന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം. ബിസിനസ് പരിപോഷിപ്പിക്കാൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതാണ് മനു തോമസെന്നും അർജുൻ ആയങ്കി വിമർശിച്ചു.

മനു തോമസിനെതിരെ പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും തലപ്പൊക്കിയത്. പാർട്ടിയേയും പാർട്ടി നേതാക്കളേയും ഇല്ലാ കഥകൾ പറഞ്ഞ് അപമാനിക്കാൻ നിൽക്കരുതെന്ന് മുന്നറിയിപ്പുമായി റെഡ് ആർമിയും രംഗത്തെത്തി. പി ജയരാജനെ സ്തുതിച്ചുള്ള പി ജെ ആർമിയെന്ന പേജ് വ്യക്തിപൂജാ വിവാദത്തിന് ശേഷമാണ് റെഡ് ആർമിയായത്. പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ചർച്ച നടത്തിയെന്നും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും ജയരാജൻ കച്ചവടങ്ങൾ നടത്തിയന്നും കഴിഞ്ഞ ദിവസം മനു തോമസ് ആരോപിച്ചിരുന്നു.

ഗ്രൂപ്പുണ്ടാക്കാൻ ചർച്ച നടത്തി, പാർട്ടിയെ കൊത്തിവലിക്കാൻ അവസരമൊരുക്കുന്നു; പി ജയരാജനെതിരെ മനു തോമസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us