എല്ലുപൊട്ടിയ കൈയ്യുമായി റോഡിൽ പ്രതിഷേധിച്ച് ദമ്പതികൾ; കുഴിയിൽ ചെടി നട്ട് നാട്ടുകാർ

പരിക്ക് വക വെക്കാതെ പിറ്റേന്ന് തന്നെ അപകടത്തിൽപ്പെട്ട ദമ്പതികൾ നടുറോഡിലെത്തി. പിന്നെ എല്ല് പൊട്ടിയ കൈയുമായി പ്രതിഷേധം

dot image

ആലുവ: അപകടമുണ്ടാക്കിയ റോഡിലെ കുഴിയിൽ എല്ല് പൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികൾ. എറണാകുളം ആലുവയിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ഇവർ സഞ്ചരിച്ച ഇരുചക്രവാഹനം റോഡിലെ കുഴിയിൽ വീണ് അപകടമുണ്ടായത്.

ആലുവ ചൂണ്ടി ഭാഗത്ത് നെസ്റ്റ് വില്ലയുടെ മുൻവശത്താണ് പൂക്കാട്ടുപടി സ്വദേശി നൗഷാദും ഭാര്യ സുനിതയും അപകടത്തിൽപ്പെട്ടത്. രാത്രി ഇരു ചക്രവാഹനത്തിൽ ആലുവയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു ദമ്പതികൾ. വെള്ളക്കെട്ടുണ്ടായ റോഡിലെ കുഴിയിൽ വാഹനം വീണു. വീഴ്ചയിൽ ഇരുവരും റോഡിൻറെ നടുവിലേക്ക് മറിഞ്ഞുവീണെങ്കിലും മറ്റുവാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നൗഷാദിന് കാലിനും നെഞ്ചിനും മുഖത്തും പരിക്കേറ്റു. സുനിതയുടെ കൈപ്പത്തിയോട് ചേർന്ന് എല്ലിന് പൊട്ടലുണ്ട്.

അവധി വേണമെന്നറിയാം, പക്ഷേ പോർഷൻ തീരാനുണ്ടെന്ന് ട്യൂഷൻക്ലാസ്; ഉത്തരവ് അവഗണിച്ചാൽ നടപടിയെന്ന് കളക്ടർ

പരിക്ക് വക വെക്കാതെ പിറ്റേന്ന് തന്നെ അപകടത്തിൽപ്പെട്ട ദമ്പതികൾ നടുറോഡിലെത്തി. പിന്നെ എല്ല് പൊട്ടിയ കൈയുമായി പ്രതിഷേധം. സംഭവം കാണാനും ഐക്യപ്പെടാനും നാട്ടുകാരുമെത്തിയതോടെ പ്രതിഷേധത്തിന് ചൂടേറി. ഇനിയൊരു അപകടം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധമെന്ന് ഇരുവരും പറഞ്ഞു. കുഴിയിൽ ചെടികൾ നട്ട് നാട്ടുകാരും പ്രതിഷേധിച്ചു. എത്രയും വേഗം റോഡ് ശരിയാക്കണമെന്നാണ് ആവശ്യം. ഒട്ടേറെ തവണ അധികാരികളെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

dot image
To advertise here,contact us
dot image