കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസ്;സിപിഐഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി

എട്ട് ബാങ്ക് അക്കൗണ്ടുകള് കൂടി മരവിപ്പിച്ചു

dot image

തൃശ്ശൂര്: കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി. കേസില് കണ്ടു കെട്ടിയത് 29.29 കോടി രൂപയുടെ സ്വത്താണ്. സിപിഐഎം തൃശൂര് ജില്ലാ സെക്രട്ടറി എം എം വര്ഗീസിന്റെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയതില് പാര്ട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും ഉള്പ്പെടും. ഇതിനുപുറമെ പാര്ട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള എട്ട് ബാങ്ക് അക്കൗണ്ടുകള് കൂടി മരവിപ്പിച്ചു. 60 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. മരവിപ്പിച്ചതില് കരുവന്നൂര് ബാങ്കിലെ അഞ്ച് അക്കൗണ്ടുകള് ഉള്പ്പെടും. ഇതിനുപുറമെ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ഒരു അക്കൗണ്ട്, തൃശൂര് ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചു.

കരുവന്നൂരില് സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകള് ഉണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തല്. അതോടൊപ്പം തൃശ്ശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ വിവരങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷനും ആര്ബിഐക്കും ഇഡി നേരത്തെ കൈമാറിയിട്ടുണ്ട്.

കരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില് സിപിഐഎം തൃശൂര് ജില്ലാ സെക്രട്ടറി എം എം വര്ഗീസടക്കമുള്ള മുതിര്ന്ന നേതാക്കളെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസില് ആദ്യ കുുറ്റപത്രം നേരത്തെ ഇഡി കോടതിയില് സമര്പ്പിച്ചിരുന്നു. കേസില് അടുത്ത ഘട്ടത്തിലേക്കുള്ള നടപടിയുടെ ഭാഗമായാണ് സ്വത്ത് കണ്ടുകെട്ടലും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us