ആലപ്പുഴ:സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അനുകൂലിച്ച് എംഎല്‍എമാര്‍. എച്ച് സലാം, പി ചിത്തരഞ്ജന് എംഎല്‍എമാരാണ് വെള്ളാപ്പള്ളിയെ അനുകൂലിച്ച് സംസാരിച്ചത്.
മലബാറില്‍ വോട്ട് ചോര്‍ന്നത് വെള്ളാപ്പള്ളി കാരണമാണോ എന്നാണ് എച്ച് സലാം ചോദിച്ചോ. എച്ച് സലാം പറഞ്ഞതിനെ പിന്തുണച്ചും വെള്ളാപ്പള്ളിയെ ന്യായീകരിച്ചും പി ചിത്തരഞ്ജന് സംസാരിച്ചു. വെള്ളാപ്പള്ളിക്കെതിരെ സിപിഐഎം സ്വീകരിച്ച പൊതു നിലപാടിന് വിരുദ്ധമായാണ് ഇരുവരും നിലപാട് സ്വീകരിച്ചത്.
ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ മന്ത്രിമാര്‍ക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. ധന,ആരോഗ്യമന്ത്രിമാര്ക്കെതിരെയാണ് വിമര്‍ശനം. ധന-ആരോഗ്യ വകുപ്പുകള്‍ പൂര്‍ണ പരാജയമാണെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം.