ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില് ജി സുധാകരനെതിരെയും വിമര്ശനം. പലപ്പോഴും മുതിര്ന്ന നേതാവിന് യോജിക്കാത്ത പ്രതികരണങ്ങളാണ് സുധാകരന്റേതെന്ന് നേതാക്കള് ആരോപിച്ചു. പൊതു സമൂഹത്തിലും പാര്ട്ടി പ്രവര്ത്തകരിലും ഇത് ആശയക്കുഴപ്പം ഉണ്ടാക്കി. ജി സുധാകരന്റ പ്രതികരണങ്ങള് പക്വമാകണം. പാര്ട്ടി നേതൃത്വവുമായി ആലോചിക്കാതെ മറുപടി പറയരുത്. എ് സലാം പരസ്യമായി സുധാകരന് മറുപടി പറഞ്ഞത് ശരിയായില്ലെന്നും നേതാക്കള് യോഗത്തില് അഭിപ്രായപ്പെട്ടു.
യോഗത്തില് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അനുകൂലിച്ച് എംഎല്എമാര് രംഗത്തെത്തിയിരുന്നു. എച്ച് സലാം, പി ചിത്തരഞ്ജന് എംഎല്എമാരാണ് വെള്ളാപ്പള്ളിയെ അനുകൂലിച്ച് സംസാരിച്ചത്. മലബാറില് വോട്ട് ചോര്ന്നത് വെള്ളാപ്പള്ളി കാരണമാണോ എന്നാണ് എച്ച് സലാം യോഗത്തില് ചോദിച്ചത്. എച്ച് സലാം പറഞ്ഞതിനെ പിന്തുണച്ചും വെള്ളാപ്പള്ളിയെ ന്യായീകരിച്ചും പി ചിത്തരഞ്ജന് സംസാരിച്ചു. വെള്ളാപ്പള്ളിക്കെതിരെ സിപിഐഎം സ്വീകരിച്ച പൊതു നിലപാടിന് വിരുദ്ധമായാണ് ഇരുവരും നിലപാട് സ്വീകരിച്ചത്.
എം ഷാജര് യുവജന കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് തുടരാന് അര്ഹനല്ല; ഫര്ഹാന് മുണ്ടേരിഇതിനുപുറമെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില് മന്ത്രിമാര്ക്കെതിരെയും രൂക്ഷവിമര്ശനം ഉയര്ന്നു. ധന, ആരോഗ്യ മന്ത്രിമാര്ക്കെതിരെയാണ് വിമര്ശനം ഉയര്ന്നത്. ധന-ആരോഗ്യ വകുപ്പുകള് പൂര്ണ പരാജയമാണെന്നാണ് വിമര്ശനം ഉയര്ന്നത്. മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു യോഗത്തില് വിമര്ശനം ഉയര്ന്നത്.