കൊല്ലം: കരുനാഗപ്പള്ളിയില് സ്കൂളില് കയറി നാശനഷ്ടങ്ങളുണ്ടാക്കി മോഷണം നടത്തിയ പ്രതികള് അറസ്റ്റില്. ഇടക്കുളങ്ങര സ്വദേശി യാസിര്, മുല്ലശ്ശേരി സ്വദേശി ആദിത്യന് എന്നിവരാണ് പിടിയിലായത്. പ്രതികൾ ആദ്യമായല്ല ഈ സ്കൂളിൽ മോഷണം നടത്തുന്നത്. വീണ്ടും അതേ സ്കൂളില് കയറാനുള്ള ശ്രമത്തിനിടെ യുവാക്കള് പൊലീസിന്റെ വലയില് വീഴുകയായിരുന്നു. സ്കൂൾ അധികൃതരുടെ പരാതിയിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയ പൊലീസിന്റെ പിടിയിലാണ് പ്രതികൾ വീണത്.
ജൂണ് നാലാം തീയതിയാണ് കരുനാഗപ്പള്ളി ഗവ.മോഡല് ഹയര്സെക്കന്ഡറി സ്കൂളില് യാസിറും ആദിത്യനും അതിക്രമിച്ച് കയറിയത്. മോഷണത്തിനെത്തിയ ഇരുവരും ചേര്ന്ന് സ്കൂള് ബസിന്റെ ചില്ല് തകര്ത്തു. ഫയര് അലാമുകള് മോഷ്ടിക്കുകയും ഓഫീസിന്റെ വാതില് ആയുധങ്ങള് ഉപയോഗിച്ച് കുത്തിപ്പൊളിച്ചിടുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
സുരേഷ്ഗോപിയുടെ സംഭാഷണം അശ്ലീലഭാഷയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽപരിശോധനയിൽ സ്കൂളും പരിസവും വ്യക്തമായി അറിയാവുന്നവരാണ് പ്രതികളെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നാലെ കരുനാഗപ്പള്ളി പൊലീസ് രാത്രി സ്കൂള് പരിസരത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. സ്കൂള് പ്രന്സിപ്പാള് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.