
കോഴിക്കോട്: താമരശ്ശേരിയില് പനി ബാധിച്ച് 53കാരി മരിച്ചു. താമരശ്ശേരി പൊടുപ്പില് രവിയുടെ ഭാര്യ ശ്രീജയാണ് മരിച്ചത്. രണ്ടു ദിവസമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.