കെട്ടിയിട്ട നായകുട്ടിയെ മോഷ്ടിച്ചുകൊണ്ടുപോയതായി പരാതി; നായയെ കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വാഹനത്തിൻ്റെ നമ്പർപ്ലേറ്റ് വ്യക്തമല്ല

dot image

പാലക്കാട് : പാലക്കാട് കടയ്ക്കുമുന്നിൽ കെട്ടിയിട്ടിരുന്ന വളർത്തു നായക്കുട്ടിയെ മോഷ്ടിച്ചതായി പരാതി. മണ്ണാർക്കാട് സ്വദേശിയായ വർക്ഷോപ്പ് ഉടമയായ ബഷീർ കടയ്ക്ക് മുന്നിൽ കെട്ടിയിട്ട നായക്കുട്ടിയാണ് വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെ മോഷണം പോയത്.

കടയിൽ നല്ല തിരക്കായതിനാൽ നായക്കുട്ടി നഷ്ടപ്പെട്ട വിവരം ബഷീർ അറിഞ്ഞിരുന്നില്ല. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഓട്ടോറിക്ഷയിൽ എത്തിയ ഒരാൾ കടയ്ക്ക് പുറത്തുനിൽക്കുകയായിരുന്ന നായക്കുട്ടിയെ പിൻസീറ്റിലേക്ക് എടുത്ത് വെച്ച് കൊണ്ടു പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. എന്നാൽ വാഹനത്തിൻ്റെ നമ്പർപ്ലേറ്റ് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us